Heart Attack: കൊറോണറി ധമനികളിലെ ബ്ലോക്കുകൾ ഹൃദയാഘാതത്തിലേക്ക് നയിക്കുമോ? ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ
ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനായി പുകയില ഉപയോഗം നിർത്തുക, മദ്യം ഒഴിവാക്കുക, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ നിയന്ത്രണവിധേയമാക്കുക. ദിവസവും 7-8 മണിക്കൂറെങ്കിലും നല്ല ഉറക്കം നേടുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. മധുരപലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക, ശരീര ഭാരം നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക.
70 ശതമാനത്തിൽ താഴെ ബ്ലോക്ക് ഉള്ള രോഗികൾക്ക് മരുന്നുകൾ നൽകി ചികിത്സിക്കുന്നു. 75 ശതമാനത്തിലധികം തടസ്സമുള്ള രോഗികൾക്ക് ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് ശസ്ത്രക്രിയ വേണ്ടിവരുന്നു.
കഠിനമായ നെഞ്ചുവേദന, വിയർപ്പ്, അസ്വസ്ഥത എന്നിവയാണ് ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങൾ. ഇത് സംഭവിക്കുകയാണെങ്കിൽ, അടിയന്തര വൈദ്യസഹായം തേടണം.
ഈ ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഒരു ഹൃദ്രോഗ വിദഗ്ധനെ കാണണം. പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ കുടുംബചരിത്രം നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളുടെ ഹൃദയത്തിന്റെ സമ്പൂർണ പരിശോധന നടത്തണം.
നെഞ്ചുവേദന, ശ്വാസംമുട്ടൽ, അസ്വസ്ഥത എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം. ക്ഷീണം, ശ്വാസതടസ്സം, പെട്ടെന്നുള്ള വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയും ധമനികൾ നൽകുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്.