Sara Ali Khan latest Photoshoot: സാരിയില്‍ ആരാധക ഹൃദയം കീഴടക്കി സാറാ അലി ഖാന്‍, ചിത്രങ്ങള്‍ വൈറല്‍
2018ൽ ബിഗ് സ്ക്രീനില്‍ എത്തിയ സാറാ അലി ഖാന്‍ അന്നുമുതല്‍ സിനിമാ ലോകവും ആരാധകഹൃദയവും കീഴടക്കി മുന്നേറുകയാണ്. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്.
സാറയുടെ അഭിനയം, സ്റ്റൈൽ താരത്തിന്‍റെ ഓരോ പ്രവൃത്തിയിലും ആരാധകര്‍ മയങ്ങുകയാണ്.
അടുത്തിടെ സാരിയണിഞ്ഞുള്ള ചില ചിത്രങ്ങള്‍ സാറാ ആരാധകരുമായി പങ്കുവച്ചു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്.
നീല നിറത്തിലുള്ള നെറ്റ് സാരിയാണ് താരം ധരിച്ചിരുന്നത്. ഈ വേഷത്തില്‍ താരം വളരെ സുന്ദരിയായി കാണപ്പെട്ടു.
ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ്. സാറയുടെ ലുക്കിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ബ്ലൗസായിരുന്നു. ഹൈ നെക്ക് ഹാൾട്ടർ സ്റ്റൈൽ ബ്ലൗസ് സാരിയ്ക്ക് ഒരു ക്ലാസിക് ലുക്ക് നല്‍കി.