Breakfast: പ്രഭാതഭക്ഷണം മികച്ചതാക്കാം; പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ അഞ്ച് പ്രഭാത ഭക്ഷണങ്ങൾ പരീക്ഷിച്ച് നോക്കൂ...
നട്സ് വളരെ ആരോഗ്യപ്രദമാണ്. സാൻഡ്‌വിച്ച്, പാൻകേക്ക്, സ്മൂത്തി എന്നിവയിൽ നട്സ് ചേർത്ത് കഴിക്കാം.
മഞ്ഞൾ ആന്റി ഓക്‌സിഡന്റാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പാൽ, സ്മൂത്തി എന്നിവയിൽ ചേർത്ത് കഴിക്കാം.
ചായക്കൊപ്പം ഇഞ്ചി, ഗ്രാമ്പൂ, പെരുംജീരകം, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
പ്രോട്ടീന്റെ പ്രധാന ഉറവിടമാണ് മുട്ട. പനീർ, ചെറുപയർ എന്നിവയും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോട്ടീൻ വർധിക്കാൻ സഹായിക്കും.
തൈരോ പാലോ ഉപയോഗിച്ചും പഴങ്ങൾ ഉപയോഗിച്ചും സ്മൂത്തികൾ കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.