BREAKING..!! PM Narendra Modi യുടെ C-130J Super Hercules Purvanchal Expressway -യില്‍ ലാന്‍ഡ്‌ ചെയ്തു, ചരിത്ര നേട്ടവുമായി ഉത്തര്‍ പ്രദേശ്‌ , ചിത്രങ്ങള്‍ കാണാം

Tue, 16 Nov 2021-2:14 pm,

പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ ഉദ്ഘാടനം,  പ്രധാനമന്ത്രി മോദി സഞ്ചരിച്ച C-130J Super Hercules 3.2 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പിൽ ഇറങ്ങി.

പൂർവാഞ്ചൽ എക്‌സ്പ്രസ് വേയുടെ എയർസ്ട്രിപ്പിൽ സൂപ്പർ ഹെർക്കുലീസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങുന്നത് കാണാം.

 

പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയുടെ  (Purvanchal Expressway) നീളം 341 കിലോമീറ്ററാണ്. ഇത് ലക്നൗ-സുൽത്താൻപൂർ റോഡിൽ (ദേശീയ പാത -731) സ്ഥിതി ചെയ്യുന്ന ചൗദ്‌സാരായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് യുപി-ബീഹാർ അതിർത്തിയിൽ നിന്ന് 18 കിലോമീറ്റർ കിഴക്കായി ദേശീയ പാത നമ്പർ 31-ൽ സ്ഥിതി ചെയ്യുന്ന ഹൈദരിയ ഗ്രാമത്തിൽ അവസാനിക്കും. എക്‌സ്പ്രസ് വേയ്‌ക്ക് നിലവില്‍ ആറു വരിയാണുളളത്. ഭാവിയിൽ എട്ടു വരിയായി വികസിപ്പിക്കും. ഏകദേശം 22,500  കോടി രൂപ ചിലവിലാണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നത്. 

പുർവാഞ്ചൽ എക്സ്പ്രസ്വേ വികസനത്തിന്‍റെ ഹൈവേയാണെന്നായിരുന്നു   UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. ഉത്തർപ്രദേശിൽ പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഹൈവേയിൽ പറന്നിറങ്ങി. സുൽത്താൻപൂരിൽ ഹൈവേയിൽ സ്ഥാപിച്ച എയർസ്ട്രിപ്പിന്റെ പരീക്ഷണാർത്ഥമാണ് യുദ്ധവിമാനങ്ങൾ പറന്നിറങ്ങിയത്. സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഇതിൽ പങ്കെടുത്തത്.

 

അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ലാൻഡിംഗ്/ടേക്ക് ഓഫ് ചെയ്യുന്നതിനായി സുൽത്താൻപൂർ ജില്ലയിലെ എക്സ്പ്രസ് വേയിൽ നിർമ്മിച്ച 3.2 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസവും നടക്കും.  

സംസ്ഥാന സർക്കാരിന്‍റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും സ്വപ്‌ന പദ്ധതിയാണ് എക്‌സ്‌പ്രസ് വേ. 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭാരതീയ ജനതാ പാർട്ടിയുടെ വലിയ "സമ്മാനം" കൂടിയാണിത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link