BSNL ന്റെ ബമ്പർ റീചാർജ് പ്ലാൻ! വെറും 47 രൂപയ്ക്ക് അടിപൊളി ഓഫറുകൾ, അറിയാം
സീ ന്യൂസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ എന്നിവ തങ്ങളുടെ ഉപയോക്താക്കൾക്കായി100 രൂപയിൽ താഴെയുള്ള നിരവധി പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ബിഎസ്‌എൻഎല്ലിന്റെ 47 രൂപയുടെ റീചാർജ് പ്ലാൻ എല്ലാവരേയും വലിഞ്ഞുകെട്ടുന്ന ഒരു പ്ലാൻ തന്നെയാണ്. ഈ ചെറിയ റീചാർജ് കൂപ്പണിൽ ഏത് നെറ്റ്‌വർക്കിലും ഉപയോക്താക്കൾക്ക് സൗജന്യ കോളിംഗ് സൗകര്യം ലഭിക്കുന്നു. കൂടാതെ ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കുന്നു. ഈ വിലകുറഞ്ഞ റീചാർജ് പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.
സ്വകാര്യ ടെലികോം കമ്പനികൾക്കും 100 രൂപയിൽ താഴെയുള്ള നിരവധി റീചാർജ് (Recharge Plans) പ്ലാനുകളുണ്ട്. ഉദാഹരണത്തിന് എയർടെൽ 100 രൂപയിൽ താഴെയുള്ള രണ്ട് പ്ലാനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. അത് 79 രൂപയുടേയും രണ്ടാമത്തേത് 49 രൂപയുടെയുമാണ്. ഈ രണ്ട് പ്ലാനുകളിൽ ഉപയോക്താക്കൾക്ക് 200MB ഡാറ്റ മാത്രമേ ലഭിക്കൂ.
ജിയോയും തങ്ങളുടെ ഉപയോക്താക്കൾക്ക് 51 രൂപയുടേയും 21 രൂപയുടേയും പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ രണ്ടും ടോപ്പ്-അപ്പ് പ്ലാനുകളാണ്. അതായത് ഈ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് യാതൊരു കാലാവധിയും ലഭിക്കുന്നില്ല.
Vi (Vodafone- Idea) 48 രൂപയ്ക്കും 98 രൂപയ്ക്കും രണ്ട് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലും പരിമിതമായ ഗുണങ്ങളുണ്ട്.