സൂപ്പർ ഓഫറുമായി BSNL! 365 രൂപയുടെ റീചാർജിൽ ഒത്തിരി ആനുകൂല്യങ്ങൾ!

Sun, 03 Jan 2021-5:59 pm,

ബി‌എസ്‌എൻ‌എല്ലിന്റെ (BSNL)365 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ നിങ്ങൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് സൗകര്യം ലഭിക്കും. എന്നിരുന്നാലും ഇതിന് കീഴിൽ നിങ്ങൾക്ക് ദിവസേന 250 മിനിറ്റ് മാത്രമേ വിളിക്കാൻ കഴിയൂ.

365 രൂപ പ്ലാനിൽ സൗജന്യ കോളിംഗിനു പുറമെ 2 ജിബി ഡാറ്റയും ദിവസവും ലഭ്യമാണ്. ഇതോടൊപ്പം 100 എസ്എംഎസും സൗജന്യമാണ്. 

ബി‌എസ്‌എൻ‌എല്ലിന്റെ (BSNL) 365 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ കാലാവധി ഒരു വർഷത്തേക്കാണെങ്കിലും എല്ലാ സൗജന്യ ആനുകൂല്യങ്ങളും 60 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. 60 ദിവസത്തിന് ശേഷം നിങ്ങൾക്ക് ഡാറ്റ വൗച്ചർ ആവശ്യമാണ്.

365 രൂപയുടെ ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്ത ശേഷം ഒരു വർഷത്തേക്ക് നിങ്ങളുടെ നമ്പറിൽ ഇൻകമിംഗ് സൗകര്യം ഉണ്ടാകും

ആന്ധ്രാപ്രദേശ്, അസം, ബീഹാർ-ഝാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, കൊൽക്കത്ത-പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര് പ്രദേശ് എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാകും.  എന്നിരുന്നാലും ഈ പ്ലാൻ നിങ്ങളുടെ സർക്കിളിൽ ലഭ്യമാണോ എന്ന് റീചാർജ് ചെയ്യുന്നതിന് മുമ്പ് ഒരിക്കൽക്കൂടി പരിശോധിക്കുക.

ബി‌എസ്‌എൻ‌എൽ (BSNL) ഉപഭോക്താക്കൾ‌ക്ക് ഒരു വർഷത്തെ സൗജന്യ കോളിംഗ് റീചാർജും ലഭ്യമാണ്. 1999 രൂപയിൽ നിന്ന് റീചാർജ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ കോളിംഗിന് പുറമേ 3 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ബി‌എസ്‌എൻ‌എല്ലിന്റെ ഈ റീചാർജ് പ്ലാനിന്റെ സാധുത 365 ദിവസമായിരിക്കും.  ഇതിനൊപ്പം ഒരു വർഷത്തേക്ക്  Eros Now അംഗത്വവും ലഭിക്കും. ഇതിനുപുറമെ ഈ റീചാർജ് കൊണ്ട് ലോക്ധൂൺ അംഗത്വവും 60 ദിവസത്തേക്ക് ലഭ്യമാണ്.

ബി‌എസ്‌എൻ‌എല്ലിന് പുറമെ എയർടെൽ (Airtel) ഉപഭോക്താക്കൾക്കും ഒരു വർഷത്തെ റീചാർജ് പ്ലാൻ സൗകര്യമുണ്ട്. ഒരു വർഷത്തെ കാലാവധിയ്ക്കായി എയർടെൽ ഉപയോക്താക്കൾക്ക് 1498 രൂപയോ,  2498 രൂപയോ റീചാർജ് ചെയ്യാം. 1498 പ്ലാനിൽ പരിധിയില്ലാത്ത കോളിംഗിനു പുറമേ, 3600 എസ്എംഎസും മൊത്തം 24 ജിബി ഡാറ്റയും വർഷത്തിൽ ലഭ്യമാണ്. അതേസമയം 2498 രൂപയുടെ പദ്ധതിയിൽ പരിധിയില്ലാത്ത കോളിംഗ് കൂടാതെ ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭ്യമാണ്.

Vi (വോഡഫോൺ-ഐഡിയ) ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ വാലിഡിറ്റി റീചാർജ് പ്ലാൻ ലഭിക്കും. ഇതിനായി അവർക്ക് 1499 രൂപ, 2399 രൂപ, 2595 രൂപ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ലഭിക്കും. മൂന്ന് റീചാർജുകളും 1 വർഷത്തെ കാലാവധിയുള്ളതും പരിധിയില്ലാത്ത കോളിംഗ് സവിശേഷതയുമായാണ് വരുന്നത്. 1499 രൂപയുടെ റീചാർജിൽ ഒരു വർഷത്തേക്ക് മൊത്തം 3600 എസ്എംഎസും 24 ജിബി ഡാറ്റയും ലഭ്യമാണ്. അതേസമയം 2399 രൂപയുടെ പദ്ധതിയിൽ പ്രതിദിനം 1.5 ജിബിയും,  2595 രൂപയുടെ പദ്ധതിയിൽ ദിവസവും 2 ജിബിയും ലഭിക്കും. ഈ രണ്ട് പ്ലാനുകൾക്കും പ്രതിദിനം 100-100 എസ്എംഎസ് ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link