Budesliga 2020-21 : ജർമനിയിൽ ബയണിന്റെ ഏകാധിപത്യം, Bayern Munich തുടർച്ചയായി 9-ാം തവണ ബുന്ദെസ് ലിഗ ചാമ്പ്യന്മാരായി

Sun, 09 May 2021-9:07 pm,

ബുന്ദെസ് ലിഗയിൽ തുടർച്ചയായി 9-ാം തവണ മുത്തമിട്ട് ബയൺ മ്യൂണിക്ക്. നാല് മത്സരം ബാക്കി നിൽക്കവെയാണ് ബയൺ 30-ാം തവണ ജർമനിയുടെ ചാമ്പ്യൻമാരാകുന്നത്. 

ഇന്നലെ നടന്ന മത്സരത്തിൽ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കിനെ എതിരില്ലാത്ത ആറ് ഗോളിന് തകർത്ത് രാജകീയമായിട്ടാണ് ബയൺ 2020-21 ജർമൻ ലീഗ് സ്വന്തമാക്കുന്നത്.

മത്സരത്തിൽ പോളിഷ് താരം റോബർട്ട് ലവൻഡോവ്സ്കി ഹാട്രിക് നേടുകയും ചെയ്തു.

32 മത്സരങ്ങളിൽ 74 പോയിന്റുകളുമായിട്ടാണ് ബയൺ കിരീടം ഉറപ്പിച്ചത്.

രണ്ടാം സ്ഥാനത്തുള്ള ആർ ബി ലെയ്പ്സിഗുമായി പത്ത് പോയിന്റ് വ്യത്യാസത്തിലാണ് ബയണിന്റെ കിരീടം നേട്ടം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link