Budget 2021:ആത്മവിശ്വാസം ഉയർത്തിയെന്ന് സര്‍ക്കാര്‍, രാജ്യത്തിന്‍റെ സമ്പത്ത് വില്‍ക്കുന്നതായി പ്രതിപക്ഷം, ദേശീയ നേതാക്കളുടെ പ്രതികണം ഇപ്രകാരം
ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്‍റെയും ആത്മവിശ്വാസം വളർത്താൻ ഇന്ന് അവതരിപ്പിച്ച ബജറ്റിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വളരെ പ്രതിസന്ധിഘട്ടത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് ഇന്ത്യയുടെ ആത്മനിർഭർ ഭാരതിന്‍റെ (Atamanirbhar Bharat) കാഴ്ചപ്പാട് ഉയർത്തി കാണിക്കുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൊറോണ വൈറസ് വ്യാപനത്തിനിടയിലെ ബജറ്റ് അവതരണം വളരെ പ്രയാസമേറിയ കർമ്മമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ എല്ലാ മേഖലയേയും ഉൾക്കൊള്ളിച്ചു കൊണ്ട് ബജറ്റ് അവതരണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
അസാധാരണ സാഹചര്യത്തിൽ രാജ്യം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ബജറ്റാണ് ഇത്. ഇന്ത്യക്കാരുടെ പരിപൂര്‍ണ്ണ ക്ഷേമം ലക്ഷ്യമാക്കിയുള്ള ബജറ്റാണ് ഇത്, JP Nadda പറഞ്ഞു
കേന്ദ്ര ബജറ്റിൽ ദരിദ്രർക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന അഭിപ്രായവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ സ്വത്തുക്കൾ ഏതാനും മുതലാളിമാർക്ക് നൽകാൻ മോദി സർക്കാർ പദ്ധതിയിടുകയാണ് എന്നും രാഹുല്‍ ആരോപിച്ചു.
കേന്ദ്ര ബജറ്റ് 2021 രാജ്യത്തെ വില്‍ക്കുന്ന ബജറ്റായാണ് തേജസ്വി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയും ധനമന്ത്രിയും ബിഹാറിനോട് ഇരട്ടത്താപ്പ് നയം തുടര്‍ന്ന തായി അദ്ദേഹം ആരോപിച്ചു
ബജറ്റ് anti-people' and 'anti-country' എന്നാണ് മമത ബാനര്‍ജി വിശേഷിപ്പിച്ചത്
വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേയ്ക്കുള്ള പ്രകടന പത്രികയാണ് Budget 2021 എന്നാണ് ശിവസേന ബജറ്റിനെ വിശേഷിപ്പിച്ചത്. ശമ്പള വിഭാഗത്തിന് നികുതി ഇളവ് ഇല്ലെന്നായിരുന്നു ശിവസേന എംപി പ്രിയങ്ക ചതുർവേദി (Priyanka Chaturvedi) അഭിപ്രായപ്പെട്ടത്