Budget 2021: പ്രധാന മന്ത്രിയും മറ്റ് പ്രമുഖ നേതാക്കന്മാരും Budget നെ കുറിച്ച് പ്രതികരിച്ചു
ഇന്ന് ധനമന്ത്രി അവതരിപ്പിച്ച Union Budget നെ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇത്തവണത്തെ ബജറ്റ് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. ബജറ്റ് കോവിഡ് മൂലം പ്രതിസന്ധി നേരിട്ട ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയ്ക്ക് ഗുണമാകുമെന്നും ഈ ബജറ്റിലൂടെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
COVID19 പകർച്ചവ്യാധികൾക്കിടയിൽ വികസനത്തെ അടിസ്ഥാനമാക്കിയുള്ള ബജറ്റ് അവതരിപ്പിച്ചതിന് ഞാൻ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നന്ദി അറിയിച്ചു. കൃഷിക്കാരോ യുവാക്കളോ സ്ത്രീകളോ ദരിദ്രരോ എന്ന് വ്യത്യാസമില്ലാതെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ളവരെ ഈ ബജറ്റ് പരിഗണിച്ചെന്നും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ബജറ്റ് നൽകുന്ന പരിഗണന പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിൽ ധനമന്ത്രി സംസാരിച്ച ആറ് തൂണുകളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് ആരോഗ്യത്തിനാണ്. ആരോഗ്യ മേഖലയുടെ വിഹിതം 137 ശതമാനമാണ് വർധിപ്പിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 2.47 മടങ്ങ് കൂടുതലാണ്. ഇത് വളരെ വലിയാ നേട്ടമാണെന്നും ആരോഗ്യ മന്ത്രി Dr. ഹർഷ് വർദ്ധൻ പറഞ്ഞു
ഇത് വളരെ പ്രായോഗികവും പുരോഗമനപരവുമായ ബജറ്റാണ്. ഏറ്റവും പ്രധാനമായി, നികുതിയിൽ മാറ്റം വരുത്തിയിട്ടില്ലെന്നുള്ളതും, പുതിയ സെസ്സുകളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നുള്ളതും ശ്രദ്ദേയമാണെന്ന് NITI Aayog CEO, അമിതാഭ് കന്റ് പറഞ്ഞു.
എന്റെ അഭിപ്രായത്തിൽ, # ബജറ്റ് 2021 സംബന്ധിച്ച് ധനമന്ത്രി ജനങ്ങളിൽ വളർത്തിയ പ്രതീക്ഷകൾ എല്ലാം പൂർത്തീകരിച്ചു. ഇത്തവണത്തെ ബജറ്റ് ഇന്ത്യയുടെ വളർച്ചയെ കേന്ദ്രീകരിച്ച് വളർച്ചാ നിരക്ക് വർധിപ്പിക്കുന്നതിൻ അനുയോജ്യമാണെന്ന് NITI Aayog വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു