Budh Asta 2023: ബുധന്റെ അസ്തമനം: 8 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ!

Sat, 15 Apr 2023-10:59 pm,

ബുധൻ അസ്തമിക്കുന്നതോടെ ആരോഗ്യം, ബിസിനസ്സ്, തൊഴിൽ, പ്രകൃതി, പുരോഗതി എന്നീ മേഖലകളിൽ കൂടുതൽ ഫലങ്ങൾ ദൃശ്യമാകും. മേട രാശിയിൽ ബുധന്റെ അസ്തമനം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തും. അത് ഏത് രാശികകരാണെന്ന് നമുക്ക് നോക്കാം...

 

കന്നി (Virgo):  ജ്യോതിഷ പ്രകാരം കന്നി രാശിയുടെ എട്ടാം ഭാവത്തിലാണ് ബുധൻ അസ്തമിക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയിലും ബിസിനസ്സിലും വളരെയധികം പുരോഗതി കൈവരിക്കും. അനാവശ്യ ചെലവുകൾ വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും.

 

തുലാം (Libra):  ഈ രാശികാകരുടെ ഏഴാം ഭാവത്തിലാണ് ബുധൻ അസ്തമിക്കാൻ പോകുന്നത്.  ഇത് മാത്രമല്ല ബുധൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ്.  ഇക്കാരണത്താൽ ഈ രാശിക്കാർക്ക് ബുധന്റെ അസ്തമനം ഈ രാശിക്കാർക്ക് മിശ്രിതമായിരിക്കും.  ജോലി മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ കുറച്ചുകൂടി കാത്തിരിക്കുന്നത് നല്ലതായിരിക്കും.  ഈ കാലയളവിൽ ജോലിസ്ഥലത്തെ നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. പ്രൊമോഷൻ, ഇൻക്രിമെന്റ് എന്നിവ ലാഭിക്കാം. എന്നാൽ സുഹൃത്തുക്കളുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാകും അതുകൊണ്ട് ദേഷ്യം അൽപ്പം കുറയ്ക്കുന്നത് നല്ലത്.

 

കുംഭം (Aquarius):  ജ്യോതിഷ പ്രകാരം ബുധൻ കുംഭ രാശിയുടെ മൂന്നാം ഭാവത്തിലാണ് അസ്തമിക്കാൻ പോകുന്നത്. ഇത് ധൈര്യത്തിന്റെയും  ആത്മവിശ്വാസത്തിന്റെയും ഭവനമാണ്.  അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ജോലിയിൽ വൻ വിജയം ഉണ്ടാകും.  ഈ കാലയളവിൽ എതിരാളിക്ക് കടുത്ത മത്സരം നൽകും. സാമ്പത്തിക സ്ഥിതി സമ്മിശ്രമായിരിക്കും. അതുകൊണ്ട് അനാവശ്യ ചെലവുകൾക്കായി പണം ചെലവഴിക്കരുത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link