Budh Gochar 2023: ബുധൻ മേടം രാശിയിൽ; ഈ രാശിക്കാർക്ക് ജീവിതത്തിൽ നഷ്ടങ്ങളുണ്ടായേക്കും, ശ്രദ്ധിക്കണം
ഇടവം: ബുധൻ മേടരാശിയിൽ സംക്രമിക്കുന്നതോടെ ഇടവം രാശിക്കാർക്ക് ഗുരുതരമായ നഷ്ടം വരാൻ സാധ്യതയുണ്ട്. ലാഭം കുറയാനും ചെലവ് വർധിക്കാനും സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിന് മുമ്പ് ചിന്തിച്ച് മാത്രം തീരുമാനം എടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നി: കന്നി രാശിക്കാർക്ക് ഈ സമയം ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരും. ചർമ്മപ്രശ്നങ്ങളോ തൊണ്ട സംബന്ധമായ അസുഖങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ തൊഴിൽ മേഖലയിൽ ചില മാറ്റങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധാപൂർവം കാര്യങ്ങൾ മുന്നോട്ട് നീക്കണം.
വൃശ്ചികം: വൃശ്ചികം രാശിക്കാർ ഈ സംക്രമ സമയത്ത് ആരോഗ്യം ശ്രദ്ധിക്കുക. ഈ കാലയളവിൽ നിങ്ങളുടെ സുഹൃത്തുക്കൾ ശത്രുക്കളാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. ചെലവ് കൂടാൻ സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)