Budh Gochar 2023: കാത്തിരിപ്പിന് വിരാമം.. മണിക്കൂറുകൾക്കുള്ളിൽ ബുധ സംക്രമം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Wed, 07 Jun 2023-5:30 am,

ബുധൻ ജൂൺ 7 ആയ നാളെ വൈകുന്നേരം 7:58 ന് സംക്രമിക്കും. ഈ സമയത്ത് ബുധൻ ഇടവ രാശിയിൽ പ്രവേശിക്കും. ജൂൺ 24 വരെ ഇവിടെ തുടരും. ബുധന്റെ ഈ സംക്രമം 12 രാശികളേയും ബാധിക്കും. ഈ കാലയളവിൽ ഈ സംക്രമണം ചില രാശിക്കാർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശികളിലാണ് ഈ രാശിമാറ്റം അനുകൂലഫലം ഉണ്ടാക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം (Taurus):  ബുധൻ ഇടവത്തിലാണ് സംക്രമിക്കാൻ പോകുന്നത്. ബുധൻ രാശി മാറുന്നതോടെ ഈ രാശിക്കാർക്ക്ബ ഹുമാനം വർദ്ധിക്കും. സമൂഹത്തിൽ ഉന്നതമായ സ്ഥാനം ലഭിക്കാൻ സാധ്യത. ഒരു കുട്ടിയുണ്ടാകാൻ ഏറെ നാളായി കാത്തിരിക്കുന്നവരുടെ വീട്ടിൽ ആ ആഗ്രഹം സാധിക്കും

മേടം (Aries):  ബുധൻ സംക്രമിക്കുന്നതോടെ മേടം രാശിക്കാരുടെ സാമ്പത്തിക വശം ശക്തിപ്പെടും. ഈ സമയത്ത് ഇവർക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ദീർഘകാലമായി കിട്ടാതിരുന്ന പണം തിരികെ ലഭിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കും.

 

കർക്കടകം (Cancer):  ബുധന്റെ സംക്രമത്തിലൂടെ കർക്കടക രാശിക്കാരുടെ വീട്ടിൽ ചില മംഗളകരമായ കാര്യങ്ങൾ  സംഭവിക്കും. തൊഴിൽ ചെയ്യുന്നവരുടെ ചുമതലകളിൽ വർദ്ധനവുണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും.

 

ചിങ്ങം (Leo):  ബുധന്റെ സംക്രമം ചിങ്ങം രാശിക്കാർക്ക് അനുകൂലമായിരിക്കും. വീട്, വാഹനം എന്ന സ്വപ്നം സഫലമാകും. ബിസിനസുകാർക്ക് നല്ല സമയം, ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും. സർക്കാർ ജോലി നേടുന്നതിൽ നിങ്ങൾക്ക് വിജയം നേടാനാകും. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കും.

 

കന്നി (Virgo):  കന്നി രാശിക്കാർക്ക് ഈ സംക്രമം ഭാഗ്യം തെളിയിക്കും.  വിദേശവാസം എന്ന സ്വപ്നം സഫലമാകും, ജോലിസ്ഥലത്ത് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ വിലമതിക്കും.

 

മകരം (Capricorn):  മകരം രാശിക്കാർക്ക് ഈ സംക്രമം ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. യുവാക്കളുടെ വിവാഹം ഉറപ്പിക്കാം. നിങ്ങൾ ജോലിക്കായി ഇന്റർവ്യൂവിന് തയ്യാറാകുന്നുവെങ്കിൽ വിജയം ലഭിക്കും.

 

കുംഭം (Aquarius):  ബുധൻ സംക്രമിക്കുന്നതോടെ ഈ രാശിക്കാരുടെ  മുടങ്ങിക്കിടക്കുന്ന സർക്കാർ ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. വാഹനം വാങ്ങാൻ സാധ്യത. സ്വത്ത് കാര്യങ്ങൾ അനുകൂലമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link