Budh Gochar 2022: മൂന്ന് തവണ രാശിമാറും; ബുധന്റെ സംക്രമണത്തിൽ പണമഴ പെയ്യും! നിങ്ങളുടെ രാശിയേത്?
മേടം: ഡിസംബർ മാസം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകുന്ന മാസമാണ്. ബുധന്റെ രാശി മാറ്റം ഇക്കൂട്ടർക്ക് പലവിധ നേട്ടങ്ങളും നൽകും. ബിസിനസിൽ നല്ല അവസരങ്ങളും ലാഭവും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വിജയം ഉറപ്പ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഇടവം: ബുധന്റെ സംക്രമണം ഇടവം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. തടസപ്പെട്ട ജോലികൾ ഉടൻ പൂർത്തിയാക്കും. പുതിയ ജോലി ലഭിക്കും. പ്രമോഷനും ശമ്പള വർധനവിനും സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലമുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുധൻ ശുഭകരമായ ഫലങ്ങൾ നൽകും. വ്യാപാരികൾക്ക് കൂടുതൽ ലാഭം ലഭിക്കും. പണമൊഴുക്ക് അനുകൂലമായിരിക്കും. അവിവാഹിതർക്ക് ജീവിത പങ്കാളിയെ ലഭിക്കും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതാണ്. വിജയം കൈവരിക്കാൻ കഴിയും. ഓഹരി വിപണിയിൽ നേട്ടമുണ്ടാകും.
കന്നി: കന്നി രാശിക്കാർക്ക് ഈ മാസം വളരെ അനുകൂലമാണ്. വീടും വാഹനവും വാങ്ങാനുള്ള അവസരമുണ്ടാകും. വസ്തു നിക്ഷേപം ലാഭകരമാണ്. ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)