Lakshmi Narayana Yoga: ബുധ ശുക്ര സംയോഗത്തിലൂടെ ലക്ഷ്മീനാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!
ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ഫെബ്രുവരി മാസത്തില്‍ ബുദ്ധിശക്തി നല്‍കുന്ന ബുധനും അസുരന്‍മാരുടെ ഗുരുവായ ശുക്രനും രാശികള്‍ മാറി ഒരു കൂടിച്ചേർന്നു.
രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരല്‍ കൊണ്ട് ലക്ഷ്മീ നാരായണ യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ മംഗളകരമായ യോഗത്തിന്റെ രൂപീകരണം പല രാശിക്കാരുടെയും ജീവിതത്തില്‍ സന്തോഷം നല്‍കും.
സന്തോഷത്തിന്റെയും സമ്പത്തിന്റെയും ഘടകമായ ശുക്രന്‍ ഫെബ്രുവരി 12 ന് പുലര്‍ച്ചെ 4:41 ന് മകരം രാശിയിൽ പ്രവേശിച്ചു. ബുദ്ധിയുടെ ദാതാവായ ബുധന്‍ നേരത്തെ ഇവിടെയുണ്ട്
മകര രാശിയില്‍ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന് ലക്ഷ്മീ നാരായണ യോഗം ച്ചിരിക്കുകയാണ്. ഈ യോഗം 4 രാശിക്കാര്‍ക്ക് സമ്പത്തും സമൃദ്ധിയും നൽകും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
മേടം (Aries): ഈ രാശിയുടെ പത്താം ഭാവത്തിലാണ് ലക്ഷ്മീ നാരായണ യോഗം രൂപപ്പെട്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് വൻ വിജയം നേടാനാകും. പണം നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ ഇത് നല്ല സമയമാണ്. ശുക്രന്റെ സ്വാധീനത്താല്‍ നിങ്ങളുടെ ബന്ധങ്ങള്‍ ദൃഢമാകും. ആരോഗ്യവും നല്ലതായിരിക്കും.
മിഥുനം (Gemini): മിഥുനം രാശിക്കാര്‍ക്ക് ലക്ഷ്മീനാരായണ യോഗത്താല്‍ സ്ഥാനക്കയറ്റത്തിന്റെയും വിജയത്തിന്റെയും സാധ്യതകളുണ്ട്. മിഥുന രാശിക്കാര്‍ക്ക് ഈ യോഗം വളരെ അനുകൂലമായിരിക്കും. ബിസിനസ്സില്‍ നല്ല ലാഭം നേടാനും അപൂര്‍ണ്ണമായ എല്ലാ ജോലികളും ഉടന്‍ പൂര്‍ത്തിയാക്കും. ആത്മവിശ്വാസവും ഊര്‍ജവും വര്‍ദ്ധിക്കുന്നതിനാല്‍ തൊഴില്‍രംഗത്ത് പുരോഗതിക്ക് സാധ്യതയുണ്ട്.
കന്നി (Virgo): കന്നി രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം വളരെയേറെ ഗുണം ചെയ്യും. നിങ്ങള്‍ ആത്മീയതയിലേക്ക് പോകും. ശുക്രനും ബുധനും നിങ്ങളുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നല്‍കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നത് ഈ സമയം നല്ലതാണ്. ഇതോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥരും സന്തുഷ്ടരായിരിക്കാം. ശമ്പള വര്‍ദ്ധനവിനൊപ്പം നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. കുടുംബജീവിതം നല്ലതായിരിക്കും. സന്താനങ്ങളില്‍ നിന്നും നല്ല വാര്‍ത്തകൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും. ജീവിതത്തില്‍ സന്തോഷമുണ്ടാകും.
മകരം (Capricorn): ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ശുക്രനോടൊപ്പം ബുധനും മകരം രാശിക്കാരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. കരിയറില്‍ നല്ല മാറ്റങ്ങള്‍ വരുത്തും. കരിയര്‍ വളര്‍ച്ചക്കൊപ്പം പുരോഗതിയും ഉണ്ടാകും. ജോലികള്‍ വിലമതിക്കപ്പെടും. നിങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവും കണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം നല്‍കും. ബിസിനസ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ സമയം നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. ലക്ഷ്മീദേവിയുടെ കൃപയാല്‍ ബിസിനസ്സില്‍ വലിയ വളര്‍ച്ചയുണ്ടാകും. ഇതോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. വീട്ടിലെ അന്തരീക്ഷം പ്രസന്നമായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)