Budh Shukra Yuti: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇൻക്രിമെന്റിനൊപ്പം ധനനേട്ടവും!

Fri, 24 May 2024-10:52 am,

Budh Gochar Creates Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും

Lakshmi Narayan Yoga: ഗ്രഹങ്ങളുടെ അധിപനും ബുദ്ധി, ബിസിനസ്സ് എന്നിവയുടെ കാരകനുമായ ബുധൻ്റെ രാശിയിലെ മാറ്റം 12 രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായോ പ്രതികൂലമായോ സ്വാധീനം ചെലുത്തുന്നു. ജ്യോതിഷ പ്രകാരം ബുധൻ മെയ് 31 ന് ഉച്ചയ്ക്ക് 12:02 ന് ഇടവ രാശിയിൽ പ്രവേശിക്കും

ശുക്രൻ നേരത്തെതന്നെ ഈ രാശിയിലുണ്ട്.  ഈ 2 ഗ്രഹങ്ങളുടെ കൂടിച്ചരലിലൂടെ ലക്ഷ്മീ നാരായണയോഗം രൂപപ്പെടും. ഇതുകൂടാതെ സൂര്യനുമായി ചേർന്ന് ബുദ്ധാദിത്യയോഗവും രൂപപ്പെടുന്നുണ്ട്.

ഏകദേശം 12 വർഷങ്ങൾക്ക് ശേഷമാണ് ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗമുണ്ടാകുന്നത്. വാസ്തവത്തിൽ, ശുക്രൻ ഒരു മാസത്തോളം ഒരു രാശിയിൽ തുടരും. അതുകൊണ്ടുതന്നെ വീണ്ടും അതെ രാശിയിലേക്ക് മടങ്ങാൻ ഏകദേശം 1 വർഷമെടുക്കും

ലക്ഷ്മീ നാരായണ യോഗം പല രാശിക്കാർക്കും ശുഭകരമായിരിക്കും, എന്നാൽ ചില രാശിയിലുള്ളവർ ജാഗ്രത പാലിക്കണം. ഇടവത്തിലെ ലക്ഷ്മി നാരായണ യോഗത്തിൻ്റെ രൂപീകരണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.

 

മേടം (Aries): ലക്ഷ്മീ നാരായണ യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്ക് വലിയ ഗുണം നൽകും.  ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ഇതോടൊപ്പം ബഹുമാനവും ആദരവും വർദ്ധിക്കും, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും സമ്പത്ത് വർദ്ധിക്കും, വീട്ടിൽ മംഗളകരമായ ചില ജോലികൾ സംഭവിക്കാം. ജോലിക്കാർക്ക് അവരുടെ നിങ്ങളുടെ കഠിനാധ്വാനം ഫലം നൽകും,

കന്നി (Virgo): ലക്ഷ്മീ നാരായണ യോഗത്തിന്റെ രൂപീകരണം കന്നി രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പൂർണ പിന്തുണയുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ഇതോടൊപ്പം ശമ്പളവും കൂടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും,  പ്രണയ ജീവിതം നന്നായി മുന്നേറും, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും

മീനം (Pisces): മീന രാശിക്കാർക്കും ലക്ഷ്മീനാരായൺ യോഗ വളരെയധികം ഗുണം നൽകും. ഇവർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. ഇതോടൊപ്പം, കരിയറിൽ നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, ലക്ഷ്യം നേടുന്നതിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയും, ജോലിയിൽ നിങ്ങൾക്ക് നിരവധി പുതിയ അവസരങ്ങൾ ലഭിച്ചേക്കാം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link