Surya Budh Yuti: 1 വർഷത്തിന് ശേഷം മിഥുന രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര നേട്ടങ്ങൾ!

Sat, 08 Jun 2024-1:32 pm,

Budhaditya Rajayoga: ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും.

Budhaditya Rajayoga In Mithun:  ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ സമയാസമയത്ത് ഗ്രഹങ്ങളുമായി കൂടിച്ചേരാറുണ്ട്.  ഇത് മനുഷ്യ ജീവിതത്തെയും രാജ്യത്തെയും നേരിട്ട് ബാധിക്കാറുണ്ട്. 

ബുധൻ്റെയും സൂര്യൻ്റെയും കൂടിച്ചേരൽ മൂലമാണ് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നത്.  ജൂൺ 15 ന് മിഥുന രാശിയിൽ ഈ സംക്രമം നടക്കും. 

ബുധാദിത്യ രാജയോഗത്തിൻ്റെ ഫലം എല്ലാ രാശികളിലും കാണാമെങ്കിലും ചില രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കൂടാതെ ഇവർക്ക്  ജോലിയിലും ബിസിനസിലും നല്ല പുരോഗതിയുമുണ്ടാകും. ആ രാശികളേതൊക്കെ എന്നറിയാം...

മിഥുനം (Gemini):  ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് പ്രയോജനകരമായിരിക്കും.  ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ ഇവരുടെ ജനപ്രീതി വർദ്ധിക്കും,  ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, ഈ രാജയോഗത്തിൻ്റെ രൂപീകരണം മൂലം മിഥുന രാശിക്കാരുടെ കരിയറിൽ വളരെയധികം പുരോഗതിയുണ്ടാകും

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ബുധാദിത്യ രാജയോഗം ശുഭകരമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ സംക്രമ ജാതകത്തിൻ്റെ വരുമാന, ലാഭ ഭാവനത്തിലാണ് ഇത് രൂപപ്പെടാൻ പോകുന്നത്.  ഇതിലൂടെ വരുമാനം വർദ്ധിക്കും,  വരുമാന സ്രോതസ്സുകളിൽ നിന്ന് ധനനേട്ടം ഉണ്ടാകും,   സൂര്യദേവൻ്റെ സ്വാധീനത്താൽ നിരവധി പുതിയ പദ്ധതികൾ തുടങ്ങും അതുവഴി അധിക വരുമാനത്തിന് സാധ്യത

കന്നി (Virgo): ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും പ്രയോജനകരമായിരിക്കും. ഈ രാശിയുടെ പത്താം സ്ഥാനത്താണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പ്രത്യേക പുരോഗതിയുണ്ടാകും,  ഇതുകൂടാതെ, നിങ്ങൾക്ക് ബിസിനസിലും നേട്ടമുണ്ടാകും, തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടങ്ങളും സ്ഥാനക്കയറ്റവും ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link