Bhadra Rajyog 2023: ബുധന്റെ സംക്രത്തിലൂടെ ഭദ്രരാജയോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിച്ചു!
മറുവശത്ത് ബലഹീനമായ ബുധൻ ഓർമ്മക്കുറവ്, സംസാരത്തിൽ പ്രശ്നങ്ങൾ, തൊഴിൽ, ബിസിനസ് നഷ്ടം എന്നിവയ്ക്ക് കാരണമാകുന്നു. ബുധന്റെ രാശിമാറ്റം ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്നു. 2023 ജൂണിന്റെ തുടക്കത്തിൽ ബുധൻ അസ്തമിക്കുകയും അസ്തമിച്ച ശേഷം ബുധൻ മിഥുന രാശിയിൽ സംക്രമിക്കുകയും ചെയ്തു. ഇപ്പോൾ ബുധൻ ഉദിച്ചിരിക്കുകയാണ്. ബുധൻ ഉദിക്കുന്നത് ഭദ്ര രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. മിഥുനം രാശിയിൽ ബുധൻ ഉദിക്കുന്നത് 3 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ബുധൻ ഉദിക്കുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം...
കന്നി (Virgo): ബുധന്റെ സംക്രമവും ബുധന്റെ ഉദയവും കന്നി രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ബുധന്റെ ഉദയത്തിൽ സൃഷ്ടിക്കുന്ന ഭദ്രരാജയോഗം കന്നി രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വളരെയധികം നേട്ടങ്ങൾ നൽകും. ബിസിനസുകാർക്ക് മികച്ച വിജയം നേടാൻ കഴിയും. മാധ്യമം, എഴുത്ത്, കല എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം പ്രത്യേകിച്ചും അനുകൂലമായിരിക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാകും.
ചിങ്ങം (Leo): ഭദ്രരാജയോഗം രൂപപ്പെടുന്നത് ചിങ്ങം രാശിക്കാർക്ക് ശുഭഫലം നൽകും. നിങ്ങൾക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ കിട്ടും. നിങ്ങൾക്ക് ഏത് വലിയ കമ്പനിയിലും ചേരാം. നിങ്ങളുടെ പ്രശസ്തി - ജനപ്രീതി എന്നിവ വർദ്ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. ബിസിനസിൽ വലിയൊരു ഇടപാട് ഉറപ്പിക്കും. അപകടകരമായ നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും.
ധനു (Sagittarius): ബുധൻ സംക്രമിച്ചും ഉദിച്ചും രൂപപ്പെടുന്ന ഭദ്രരാജയോഗം ധനു രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പങ്കാളിയുമായി സ്നേഹം വർദ്ധിക്കും. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് ഒന്നിനു പുറകെ ഒന്നായി വിജയം കൈവരിക്കും. വ്യാപാരികളുടെ കച്ചവടം പകൽ ഇരട്ടിയും രാത്രിയിൽ നാലിരട്ടിയും വർധിക്കും. പുതിയ ആളുകളുമായി സമ്പർക്കം സ്ഥാപിക്കും. അവർക്ക് ആനുകൂല്യങ്ങൾ നൽകും. അവിവാഹിതരുടെ ബന്ധം ഉറപ്പിക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)