Budh Uday 2023: ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണർത്തും! ലഭിക്കും വൻ ധനമഴ

Tue, 27 Dec 2022-6:21 am,

2022-ലെ അവസാന ദിവസം അതായത് 2022 ഡിസംബർ 31-ന് വൈകുന്നേരം ബുധൻ അസ്തമിക്കും. 12 ദിവസത്തേക്ക് അസ്തമിക്കുന്ന ബുധൻ 2023 ജനുവരി 12 ന് ഉദിക്കും. ബുധന്റെ അസ്തമയവും ഉദയവും 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. ബുധന്റെ ഉദയം ഏതൊക്കെ രാശികളുടെ ഭാഗ്യം ഉദിക്കുന്നതിന് കാരണമാകുമെന്ന് നമുക്ക് നോക്കാം.  

തുലാം: 2023 ന്റെ തുടക്കത്തിൽ ബുധന്റെ ഉദയം തുലാം രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് ആത്മധൈര്യം വർദ്ധിക്കും അതുകൊണ്ടുതന്നെ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. സഹോദരൻമാരുടെയും സഹോദരിമാരുടെയും സഹകരണം ഉണ്ടാകും. ശത്രുക്കൾ പരാജയപ്പെടും. ഈ സമയം കരിയറിൽ വളരെ നല്ല ഫലങ്ങൾ ഉണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച ധനം ലഭിക്കും.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുധന്റെ ഉദയം ശുഭകരമായിരിക്കും. ധന ഗുണമുണ്ടാകും.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു യാത്ര പോകാണ് സാധ്യത. വിദേശപഠനമെന്ന ചിലരുടെ ആഗ്രഹം സഫലമാകും. അറിവ് വർദ്ധിക്കും. ബന്ധങ്ങൾ ദൃഢമാകും. മൊത്തത്തിൽ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം മികച്ചതായിരിക്കും.

 

ധനു: ബുധന്റെ ഉദയം ധനു രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ നൽകും. ജോലി നന്നായി നടക്കും. നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും. തൊഴിലിൽ ബഹുമാനം വർദ്ധിക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് വൻ  നേട്ടമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ഈ സമയം വിവാഹിതരുടെ ജീവിതത്തിൽ സന്തോഷവും അവിവാഹിതരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link