Budh Uday: ഹോളിക്ക് മുന്നേ ബുധന്റെ ഉദയം; ഈ രാശിക്കാർക്കിനി പുരോഗതിയും ഒപ്പം ആഗ്രഹസാഫല്യവും!

Tue, 05 Mar 2024-12:12 pm,

Budh Uday 2024: ജ്യോതിഷത്തിൽ മൊത്തം 12 രാശികളെ കുറിച്ചാണ് പറയുന്നത്.  ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ആശയവിനിമയം, ബുദ്ധി, സംഭാഷണം, യുക്തി, ഗണിതം, സൗഹൃദം, മിടുക്ക് എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്

യുക്തി, ഗണിതം, സൗഹൃദം, മിടുക്ക് എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ മാർച്ച് 15 ന് അതിൻ്റെ സഞ്ചാരം മാറ്റും. മീന രാശിയിൽ ബുധൻ ഉദിക്കാൻ പോകുകയാണ്. ഇത് എല്ലാ രാശികളിലുമുള്ള ആളുകൾക്ക് അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും.

ബുധൻ്റെ ഉദയത്തിൽ നിന്ന് വളരെയധികം നേട്ടമുണ്ടാക്കാൻ പോകുന്ന അഞ്ച് രാശികളുണ്ട്. ഇവർക്ക് ഈ സമയം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഖസൗകര്യങ്ങളിലും വർദ്ധനവുണ്ടാകും. ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ചൊരിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം-

കുംഭം (Aquarius):  കുംഭം രാശിക്കാർക്ക് ബുദ്ധൻ്റെ ഉദയം വളരെയധികം ഗുണം നൽകും.  നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടും. സാമ്പത്തിക പ്രതിസന്ധി നീങ്ങും, കഠിനാധ്വാനത്തിലൂടെ ചെയ്യുന്ന ജോലിയിൽ വിജയമുണ്ടാകും.  

ഇടവം (Taurus): ബുധൻ്റെ ഉദയം ഇടവ രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടത്തിനും വിജയത്തിനും സാധ്യത. വരുമാനം വർദ്ധിക്കും. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും.

 

മേടം (Aries):  മേട രാശിക്കാർക്കും ബുധൻ്റെ ഉദയം ശുഭകരമായിരിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. സമ്പത്ത് കുമിഞ്ഞുകൂടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

 

മിഥുനം (Gemini):  മിഥുനം രാശിക്കാർക്ക് ബുധൻ്റെ ഉദയം ഗുണം ചെയ്യും. ഭൗതിക സുഖങ്ങൾ വർദ്ധിക്കും, പുതിയ വീടോ സ്ഥലമോ വാങ്ങാൻ യിഗമുണ്ടാകും, പുതിയ ജോലികൾ ആരംഭിക്കുന്നതിന് ഈ സമയം അനുകൂലമായിരിക്കും, സാമ്പത്തിക വശം ശക്തമാകും.

 

കന്നി (Virgo): ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം കൂടി ഡവ സമയം ഉണ്ടാകും.  സൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും. കഠിനാധ്വാനത്തിലൂടെ ചെയ്യുന്ന ജോലിയിൽ വിജയം കൈവരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. സമ്പത്ത് വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link