Surya Budh Yuti: ഒരു വർഷത്തിന് ശേഷം വ്യാഴ രാശിയിൽ ബുധാദിത്യ യോഗം; 3 രാശിക്കാർക്ക് ലഭിക്കും ധനനേട്ടം, സമ്പത്ത്, സ്ഥാനക്കയറ്റം

Sat, 09 Mar 2024-6:11 am,

Surya Budh Yuti In Pisces: മീന രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.  സൂര്യനും ബുധനും ഒരേ രാശിയിൽ കൂടിച്ചേരുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്. മാർച്ച് 7 ന് ബുധൻ മീന രാശിയിൽ പ്രവേശിച്ചു

മാർച്ച് 14 ന് സൂര്യൻ മീനത്തിൽ പ്രവേശിക്കും. ഇതിലൂടെ മീന രാശിയിൽ ബുധാദിത്യ യോഗം രൂപപ്പെടും. ജ്യോതിഷ പ്രകാരം സമയാസമയത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും രാശി മാറുകയും അതിലൂടെ പല ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

മീന രാശിയിൽ ഒരു വർഷത്തിന് ശേഷമാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ഇവർക്ക് സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

 

കുംഭം (Aquarius): ഈ രാശിക്കാർക്ക് ബുധാദിത്യ യോഗം വളരെയധികം ലാഭനേട്ടങ്ങൾ നൽകും.  ഈ രാജയോഗം കുംഭ രാശിയുടെ ധനം സംസാരം എന്നീ ഭവനങ്ങളിൽ ആണ് ഉണ്ടാകുന്നത്. ഇതിലൂടെ നിങ്ങൾക്ക് സമയസമയത്ത് ആകസ്മിക ധനലാഭം ഉണ്ടാകും.  ഒപ്പം നിങ്ങളുടെ ബാങ്ക് ബാലൻസ് മുൻപ് ഉള്ളതിനേക്കാൾ വർധിക്കും. ജോലിയിൽ നല്ല അവസരം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.

 

മീനം (Pisces): ബുധാദിത്യ രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ വരുമാനത്തിൽ വൻ നേട്ടങ്ങൾ കൊണ്ടുവരും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ധനാഭാവത്തിലാണ് സൃഷ്ടിക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങളുടെ വരുമാനത്തിൽ പെട്ടെന്നുള്ള നേട്ടം ഉണ്ടാകും. ബന്ധങ്ങൾ ദൃശ്യമാകും, സന്താനങ്ങളുമായി ബന്ധപ്പെട്ട് ശുഭ വാർത്തകൾ ലഭിക്കും, നിക്ഷേപങ്ങളിൽ നിന്നും ലാഭമുണ്ടാകും. 

കന്നി (Virgo): ഈ രാശിക്കാർക്കും ബുധാദിത്യ യോഗം അനുകൂല നേട്ടങ്ങൾ നൽകും. ഈ യോഗം നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലാണ് ഉണ്ടാകാൻ പോകുന്നത്. ഇതിലൂടെ വിവാഹിതരുടെ ജീവിതം സന്തോഷ പൂർണ്ണമായിരിക്കും. സന്താനഭാഗ്യം, ആഗ്രഹ സാഫല്യം, വ്യവസായികൾക്ക് ധനലാഭം എന്നിവയും ഈ സമയം ഉണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link