Budh Uday 2023: ബുധന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും വൻ സമ്പൽസമൃദ്ധി!
ജ്യോതിഷത്തിൽ ഏതെങ്കിലും ഗ്രഹത്തിന്റെ അസ്തമനം നല്ലതായി കണക്കാക്കില്ല, കാരണം ഗ്രഹത്തിന്റെ ക്രമീകരണം കാരണം അതിന്റെ പ്രഭാവം കുറയുന്നു. എന്നാൽ ചില സമയങ്ങളിൽ അസ്തമന സമയത്തും ഗ്രഹങ്ങൽ ചില രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകുന്നു. മെയ് 14 ന് ബുധൻ ഉദിക്കുന്നത് 3 രാശിക്കാരുടെ ഭാഗ്യം മെച്ചപ്പെടുത്തും. മെയ് 14 മുതൽ ഭാഗ്യം തിളങ്ങാൻ പോകുന്ന ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മേടം (Aries): ബുധൻ മേട രാശിയിൽ ഉദിക്കുന്നത്തിലൂടെ ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവരുടെ ആത്മവിശ്വാസം വർധിക്കും, വ്യക്തിത്വത്തിൽ വ്യത്യസ്തമായ തിളക്കം ഉണ്ടാകും, ദാമ്പത്യ ജീവിതം മംഗളകരമായിരിക്കും. പ്രത്യേകിച്ച് ഈ സമയം ബിസിനസുകാർക്ക് വളരെ അനുകൂലമായിരിക്കും. പുതിയ കോൺടാക്റ്റുകൾ ഉണ്ടാക്കും അത് ഭാവിയിൽ വലിയ പ്രയോജനമുണ്ടാക്കും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്കും ഇതിലൂടെഅനുകൂല ഫലങ്ങൾ ലഭിക്കും. കരിയറിൽ ഉന്നതി നേടാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും. വ്യവസായികളുടെ ബിസിനസ് വർദ്ധിക്കും. വരുമാന മാർഗ്ഗങ്ങൾ വർദ്ധിക്കും. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കിട്ടില്ലെന്ന് വിചാരിച്ച പണവും ലഭിക്കും. യാത്രകൾക്ക് സാധ്യത.
ചിങ്ങം Leo): ബുധന്റെ ഉദയം ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ നൽകും. ഇതുവരെ നടക്കാതിരുന്ന ജോലികൾ പെട്ടെന്ന് ചെയ്തു തുടങ്ങും. എവിടെ നിന്നെങ്കിലും പെട്ടെന്ന് പണവും ലഭിക്കും. പഴയ നിക്ഷേപം ഗുണം ചെയ്യും. വീട്ടിൽ മംഗളകരമായ ചില പരിപാടികൾ ഉണ്ടാകും. നിങ്ങളുടെ സ്ഥാനവും ബഹുമാനവും വർദ്ധിക്കും. ഒരു യാത്രയ്ക്ക് സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)