Surya Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ 3 രാശിക്കാർക്ക് നൽകും ഭാഗ്യവും സമ്പത്തും!

Thu, 20 Apr 2023-10:11 am,

2023 ലെ ആദ്യ ഗ്രഹണം ഇന്ന് രാവിലെ 7:40 ന് ആരംഭിച്ചു ഇത് 12:29 ന് സമാപിക്കും. ഇത്തവണ സൂര്യഗ്രഹണത്തിന്റെ ആകെ ദൈർഘ്യം 5 മണിക്കൂർ 24 മിനിറ്റാണ്. ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് ഇത്തവണ ഗ്രഹണം മൂലം തെളിയുന്നതെന്ന് നമുക്ക് നോക്കാം..  

 

ഇടവം (Taurus):  ജ്യോതിഷ പ്രകാരം ഈ വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ഈ രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ കൊണ്ടുവരും. ഈ സമയത്ത് ഇവർക്ക് മനസ്സമാധാനമുണ്ടാകും. ആത്മവിശ്വാസത്തിന്റെ പൂർണ പിന്തുണയുണ്ടാകും. എങ്കിലും ഈ കാലയളവിൽ അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ചെലവുകൾ വർദ്ധിക്കും. സുഹൃത്തിന്റെ സഹായത്താൽ ജോലി മാറാൻ സഹായിക്കും. സംസാരത്തിൽ സൗമ്യതയുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് ലാഭം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാധ്യത.

വൃശ്ചികം (Scorpio):  ഈ രാശിക്കാർക്ക് സൂര്യഗ്രഹണത്തോടെ സന്തോഷ ദിനങ്ങൾ ആരംഭിക്കും.   ഈ സമയത്ത് ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും. വിദ്യാഭ്യാസ, വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ആദരവ് ഉണ്ടാകും. ഈ കാലയളവിൽ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. വസ്ത്രങ്ങൾക്കുള്ള ചെലവ് വർദ്ധിക്കും. വായനയിൽ താൽപര്യം കാണും. പഴയ സുഹൃത്തുക്കളെ പരിചയപ്പെടാം. ഈ സമയത്ത് നിങ്ങൾ  ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മകരം (Capricorn):  സൂര്യഗ്രഹണത്തിന്റെ ശുഭഫലങ്ങൾ മകരം രാശിക്കാർക്കും ലഭിക്കും.  ഇന്നത്തെ ദിവസം അവർക്ക് വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ ജോലിയിൽ മാറ്റം വരാൻ സാധ്യത, വരുമാനം വർധിക്കാനുള്ള സാധ്യത, തൊഴിൽ മേഖല വിപുലീകരിക്കൽ എന്നിവയുണ്ടായേക്കാം. മാത്രമല്ല കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ടി വന്നേക്കാം, ഈ സമയം ബഹുമാനം വർദ്ധിക്കും. ഈ കാലയളവിൽ കിട്ടാനുള്ള പണം തിരികെ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link