Shani Rashi Parivartan 2023: വരുന്ന 7 മാസത്തേക്ക് ഈ രാശിക്കാർക്ക് അടിപൊളി സമയം, നയിക്കും രാജകീയ ജീവിതം

Sat, 18 Mar 2023-6:09 am,

ശനി ശതഭിഷ നക്ഷത്രത്തിൽ നിൽക്കുന്നതിലൂടെ 5 രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കുമെന്നാണ്.  ഇവർ ഈ സമയം  രാജകീയ ജീവിതം നയിക്കുകയും ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുകയും ചെയ്യും. ഇവരുടെ വീട്ടിൽ പണത്തിന്റെയും സമ്പത്തിന്റെയും ഒഴുക്ക് ഉണ്ടാകും. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നമുക്ക് അറിയാം... 

ധനു (sagittarius):  ഈ രാശിയിലുള്ളവർക്ക് തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. ഇവർക്ക് ഇൻക്രിമെന്റും പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും. സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാനുള്ള അവസരമുണ്ടാകും. ഗൃഹത്തിൽ പുതിയ വാഹനം വന്നേക്കാം. കുട്ടികളിൽ നിന്നുംനല്ല വാർത്തകൾ ലഭിക്കും.

കർക്കടകം (Cancer): ഈ രാശിക്കാർക്ക് ഈ സമയം തൊഴിൽ-ബിസിനസിൽ പുരോഗതി കൈവരിക്കാൻ കഴിയും. ഏതെങ്കിലും വസ്തു ഇടപാടിൽ വൻ ധനലാഭം ഉണ്ടാകും.  ബിസിനസ്സിൽ ഉയർച്ച, സഹോദരീ സഹോദരന്മാരോടൊപ്പം ഐക്യം, വരുമാന സ്രോതസ്സുകൾ വർദ്ധിക്കും, പൂർവിക സ്വത്തുക്കൾ ലഭിക്കും, സുഹൃത്തിൽ നിന്നും സഹായം ലഭിക്കും.

മേടം (Aries): ഈ സമയം മേട രാശിക്കാരിൽ ആത്മവിശ്വാസമുണ്ടാകും. പിതാവിന്റെ പിന്തുണ ലഭിക്കും. ചെലവുകൾ പരിമിതമായിരിക്കും,  വരുമാനം മുമ്പത്തേതിനേക്കാൾ വർദ്ധിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും.

 

ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ ജോലിസ്ഥലത്തെ അവസ്ഥ ഈ സമയം മെച്ചപ്പെടും. നിങ്ങൾക്ക് ട്രാൻസ്ഫർ ഉണ്ടായേക്കാം. ഗവേഷണത്തിനായി വിദേശയാത്രയ്ക്ക് സാധ്യത. കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജോലിയിൽ പ്രമോഷൻ ലഭിക്കും. നിങ്ങളുടെ വരുമാനം മുമ്പത്തേക്കാൾ വർധിക്കും.

മിഥുനം (Gemini): നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും മംഗളകരമായ കാര്യങ്ങൾ സംഭവിക്കാം. പഴയ സുഹൃത്തുമായി പെട്ടെന്നുള്ള കൂടിക്കാഴ്ച ഉണ്ടാകാം. ബിസിനസിൽ അവസ്ഥ മെച്ചപ്പെടും. സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ധനലാഭത്തിന് സാധ്യത. ബുദ്ധിപരമായ പ്രവർത്തനത്തിന്റെ നല്ല ഫലങ്ങൾ കാണാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link