Surya Gochar 2023: വ്യാഴത്തിന്റെ രാശിയിൽ സൂര്യൻ; ഈ 8 രാശിക്കാർക്ക് ഒരു മാസത്തേക്ക് സുവർണ്ണ നേട്ടങ്ങൾ!

Mon, 20 Mar 2023-5:44 am,

Surya Rashiparivartan: സൂര്യൻ മീനരാശിയിൽ സംക്രമിച്ചിരിക്കുകയാണ്.  മാർച്ച് 15 ന് രാവിലെ 6.13 നായിരുന്നു ആ സംക്രമം നടന്നത്.  ദേവതകളുടെ അധിപനായ വ്യാഴത്തിന്റെ രാശിയാണ് മീനം. ഈ രാശിയിൽ സൂര്യന്റെ വരവ് പല രാശിക്കാർക്കും ഗുണം ചെയ്യും. സൂര്യന്റെ ഈ സംക്രമത്തിൽ നിന്ന് വളരെയധികം നേട്ടങ്ങൾ ലഭിക്കുന്ന ആ രാശികളെ കുറിച്ച് നമുക്ക് അറിയാം.

ഇടവം (Taurus): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യൻ സംക്രമിച്ചിരിക്കുന്നത്. നിങ്ങൾക്ക് പ്രതീക്ഷിക്കാത്ത സമയത്ത് വൻ സാമ്പത്തിക നേട്ടം ലഭിക്കും. നിക്ഷേപത്തിനും നല്ല സമയമാണ്. ജീവിതത്തിൽ സന്തോഷം കൈവരും, കുടുംബത്തിന്റെ പിന്തുണയുണ്ടാകും.

മിഥുനം (Gemini): ഈ രാശിയുടെ പത്താം ഭാവത്തിലാണ്  സൂര്യൻ സംക്രമിച്ചിരിക്കുന്നത്. ഈ കാലയളവിൽ സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനം വർദ്ധിക്കും. ജോലിസ്ഥലത്ത് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. തൊഴിൽ മേഖലയിലുള്ളവർക്ക് നല്ല ഫലങ്ങൾ ലഭിക്കും.

 

കർക്കടകം (Cancer):  ഈ രാശിയുടെ 9-ാം ഭാവത്തിലാണ് സൂര്യൻ സംക്രമിച്ചിരിക്കുന്നത്. ഈ രാശി മാറ്റം വളരെ ഗുണം ചെയ്യും. ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും.  പണത്തിന്റെ കാര്യത്തിൽ സാഹചര്യം അനുകൂലമായിരിക്കും. വ്യവസായികൾക്ക് നേട്ടമുണ്ടാകും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും.

തുലാം (Libra):  സൂര്യൻ തുലാം രാശിക്കാരുടെ ആറാം ഭാവത്തിലാണ് സംക്രമിച്ചിരിക്കുന്നത്. ഈ സമയം നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല. ഈ സമയം വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കുന്നതിനൊപ്പം കരിയറിൽ പുരോഗതിയും നിങ്ങൾക്ക് ലഭിക്കും.

 

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് സൂര്യന്റെ ഈ സംക്രമം വളരെ ഭാഗ്യമുണ്ടാക്കും. സൂര്യൻ ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് സംക്രമിച്ചിരിക്കുന്നത്. അതിനാൽ ഈ സമയം നിങ്ങൾക്ക് ബിസിനസ്, വിദ്യാഭ്യാസ സംബന്ധമായ ജോലികൽ എന്നിവയിൽ നേട്ടം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ധനു (sagittarius): സൂര്യ സംക്രമത്തോടെ നിങ്ങൾക്ക് സുഖസൗകര്യങ്ങൾ മാത്രമല്ല, നിങ്ങളുടെ ദാമ്പത്യജീവിതവും മികച്ചതായി മാറും. വരുമാനം വർദ്ധിക്കും

മീനം (Pisces):  സൂര്യ സംക്രമണം നിങ്ങൾക്ക് വളരെയധികം ശുഭകരമായിരിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link