Tirgrahi Yoga: ഒക്ടോബർ 1 മുതൽ ഇവരുടെ തലവര മാറും, ത്രിഗ്രഹി യോഗത്താൽ വൻ സമ്പത്തും വിജയവും!
Mercury Transit 2023: എല്ലാ മാസവും ഏതെങ്കിലുമൊക്കെ ഗ്രഹങ്ങൾ അതിന്റെ രാശിമാറാറുണ്ട് അതിലൂടെ ശുഭ-അശുഭ യോഗകൾ സൃഷ്ടിക്കുകയും ചെയ്യും.
ശുഭഫലങ്ങളുടെ ദാതാവായ ബുധൻ രാശി മാറാൻ പോകുകയാണ് അതുമൂലം ത്രിഗ്രഹിയോഗം രൂപപ്പെടുന്നു.ഈ യോഗങ്ങളിൽ ചിലത് ശുഭകരവും എന്നാൽ മറ്റ് ചിലത് അശുഭകരവുമാണ്. ജ്യോതിഷത്തിൽ ബുധനെ ഒരു പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
ബുദ്ധി, സംസാരം, വിദ്യാഭ്യാസം, എഴുത്ത് എന്നിവയുടെ കാരക ഗ്രഹമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ഇപ്പോഴിതാ ഒക്ടോബർ ഒന്നിന് ബുധൻ കന്നി രാശിയിൽ പ്രവേശിക്കും. ഈ രാശിയുടെ ഭരണ ഗ്രഹം കൂടിയാണ് ബുധൻ. ഇതിലൂടെ ഇവിടെ ത്രിഗ്രഹി യോഗം രൂപപ്പെടും, ഇത് 3 രാശിക്കാരിൽ നല്ല സ്വാധീനം ചെലുത്തും.
ബുദ്ധി, സംസാരം, വിദ്യാഭ്യാസം, എഴുത്ത് എന്നിവയുടെ കാരക ഗ്രഹമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ഇപ്പോഴിതാ ഒക്ടോബർ ഒന്നിന് ബുധൻ കന്നി രാശിയിൽ പ്രവേശിക്കും. ഈ രാശിയുടെ ഭരണ ഗ്രഹം കൂടിയാണ് ബുധൻ. ഇതിലൂടെ ഇവിടെ ത്രിഗ്രഹി യോഗം രൂപപ്പെടും, ഇത് 3 രാശിക്കാരിൽ നല്ല സ്വാധീനം ചെലുത്തും.
ധനു (Sagittarius): ധനു രാശിക്കാർക്ക് ത്രിഗ്രഹ യോഗം അനുകൂല ഫലങ്ങൾ നൽകും. ഈ കാലയളവിൽ ഇവരുടെ വരുമാനം വർദ്ധിക്കും. നടക്കാതെ പോയ കാര്യങ്ങൾ നടക്കും. ജോലി ചെയ്യുന്ന ആളുകൾക്ക് ഈ കാലയളവിൽ നല്ല തൊഴിൽ നിർദ്ദേശങ്ങൾ ലഭിച്ചേക്കാം. വ്യവസായികൾക്കും ഈ സമയം നല്ലതായിരിക്കും. ഈ സമയത്ത് ഒരു വലിയ ഇടപാട് പൂർത്തിയാക്കുന്നതിൽ നിങ്ങൾ വിജയിക്കും.
കന്നി (Virgo): കന്നി രാശിക്കാർക്ക് ത്രിഗ്രഹി യോഗം അനുകൂലമായിരിക്കും. ഈ കാലയളവിൽ ഇവർക്ക് ആത്മവിശ്വാസം വർദ്ധിക്കും. ഇതിന്റെ പ്രഭാവം ഇവരുടെ വിവിധ ജോലികളിൽ പ്രതിഫലിക്കും. ഈ കാലയളവിൽ നിങ്ങൾ എവിടെയെങ്കിലും നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ആ സമയം ശുഭകരമാണ്. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ ബന്ധങ്ങൾ സൗഹാർദ്ദപരമായി നിലനിൽക്കും.
മകരം (Capricorn): മകരം രാശിക്കാർക്ക് ത്രിഗ്രഹി യോഗം നല്ല വാർത്തകൾ കൊണ്ടുവരും. ഈ കാലയളവിൽ ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും അതിലൂടെ പദ്ധതികളിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും. ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയ്ക്ക് സാധ്യത. ഇത് ഭാവിയിൽ വലിയ ലാഭമുണ്ടാക്കും. വീട്ടിൽ മംഗളകരമായ ചില പരിപാടികൾ നടക്കാൻ യോഗമുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)