Calcium Rich Foods: എല്ലുകൾക്ക് കാരിരുമ്പിന്റെ ശക്തിയേകാൻ...! കാത്സ്യം നിറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിക്കൂ

Thu, 16 May 2024-12:16 pm,

കാത്സ്യം റിച്ചായ ഭക്ഷണ സാധനമാണ് ബദാം മിൽക്ക്. ഇതിൽ വിറ്റാമിൻ എ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മഗ്നീഷ്യം എന്നിവയും വലിയ അളവിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബദാം പാലിൽ ഒരു ​ഗ്ലാസ്സ് പശുവിൻ പാലിൽ അടങ്ങിയതിനേക്കാൾ കൂടുതൽ കാത്യം അടങ്ങിയിട്ടുണ്ട്. അതിനാൽ പശുവിൻ പാൽ ഇഷ്ടമല്ലാത്തവർക്ക് ബദാം മിൽക്ക് കഴിക്കാം.

 

കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണ സാധനമാണ് ഓട്സ് മിൽക്ക്. ഇത് കഴിക്കുന്നത് ശരീരത്തിലെ കാത്സ്യത്തിന്റെ അഭാവത്തെ നികത്താൻ സഹായിക്കുന്നു. 

 

പാലിനേക്കാൾ കൂടുതലായി കാത്സ്യം പാല് പുളിച്ച തൈര് ആകുമ്പോൾ ഉണ്ടാകും. അതിനാൽ പാൽ കഴിക്കാൻ ഇഷ്ടമല്ലാത്തവർ തൈര് കഴിക്കുന്നതും ​ഗുണം ചെയ്യും. 

കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പഴവർ​ഗമാണ് ഓറഞ്ച്. അതിനാൽ കാത്യം കുറവുള്ളവർ ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് വളരെ നല്ലതാണ്. 

 

കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് സോയ പാൽ. കാത്സ്യം മാത്രമല്ല പ്രോട്ടീന്റേയും മികച്ച ഉറവിടമാണ് സോയ പാൽ. ഇത് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതായി കണക്കാക്കുന്നു.  (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link