Coffee: ഹൃദയം, കരൾ, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാൻ കാപ്പിക്ക് കഴിയുമോ? അറിയാം ഇക്കാര്യങ്ങൾ
പ്രതിദിനം ഒരു കപ്പ് കാപ്പി കുടിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖം വരാനുള്ള സാധ്യത കുറവാണ്.
കാപ്പി കുടിക്കുന്നത് കരൾ രോഗത്തിനുള്ള സാധ്യത കുറയും.
കാപ്പിയിലെ ആസിഡുകൾ ഹെപ്പറ്റൈറ്റിസ് ബിക്ക് കാരണമാകുന്ന വൈറസിനെതിരെ പ്രവർത്തിക്കുമെന്ന് കരുതപ്പെടുന്നു.
ദിവസവും 2-3 കപ്പ് കാപ്പി കുടിച്ചാൽ വൃക്കരോഗങ്ങളുടെ അപകടസാധ്യത 23 ശതമാനം കുറയുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതായി കരുതപ്പെടുന്നു. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ കേന്ദ്ര നാഡീവ്യൂഹം, ഹൃദയം, പേശികൾ എന്നിവയെ ഉത്തേജിപ്പിക്കുന്നു.