ഇന്ത്യക്കാർക്ക് സന്ദർശിക്കാൻ അനുവാദമില്ലാത്ത ഇന്ത്യയിലെ സ്ഥലങ്ങൾ...

Sun, 20 Feb 2022-4:51 pm,

ആൻഡമാൻ നിക്കോബാറിലെ ഈ ഒറ്റപ്പെട്ട ദ്വീപ് ദ്വീപ് നിവാസികൾക്ക് മാത്രമായി നിലനിർത്തുന്നതിന് ഇന്ത്യൻ സർക്കാർ വളരെ കർശനമായി സംരക്ഷിച്ചു വരികയാണ്.

ബാംഗ്ലൂരിലെ യുനോ-ഇൻ ഹോട്ടൽ 2014-ൽ ജാപ്പനീസ് പൗരന്മാരെ മാത്രം ഹോട്ടലിൽ അനുവദിച്ചതിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. 2012 ൽ നിർമ്മിച്ച ഈ ഹോട്ടൽ 2 വർഷത്തിന് ശേഷം അടച്ചു.

ഹിമാചൽ പ്രദേശിലുള്ള ഫ്രീ കസോൾ കഫേയുടെ ഉടമ ഒരു ഇസ്രയേൽകാരനാണ്. ഇന്ത്യക്കാർക്ക് ഈ കഫേയിലേക്ക് പ്രവേശനമില്ല. ഇവിടെ ഒരു പ്രത്യേക അംഗത്വ സംവിധാനം നിലവിലുണ്ടെന്നും പറയപ്പെടുന്നു. ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ച സംഭവങ്ങൾ മുമ്പ് നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഗോവ ബീച്ചുകൾക്ക് പ്രശസ്തമാണ്. എന്നാൽ വിദേശികളെ മാത്രം സ്വാഗതം ചെയ്യുന്ന ചില ബീച്ചുകൾ ഉണ്ട്. ഉദാഹരണത്തിന്, അരംബോൾ ബീച്ച് ഇന്ത്യക്കാർക്ക് വളരെ ആതിഥ്യമരുളില്ല. ഇന്ത്യൻ വിനോദസഞ്ചാരികളുടെ 'നോട്ടത്തിൽ' നിന്ന് വിദേശികളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇവിടെ ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിക്കാത്തത്.

 

ചെന്നൈയിലെ റെഡ് ലോലിപോപ്പ് ഹോസ്റ്റൽ വിദേശ വിനോദസഞ്ചാരികൾക്ക് മാത്രമുള്ളതാണ്. കൂടാതെ ഇന്ത്യക്കാർക്ക് അനുവാദമില്ല എന്ന കർശന നയം പാലിക്കുന്ന ഹോട്ടലാണിത്. ആദ്യമായി ഇന്ത്യയിലേക്ക് വരുന്നവരെയും വിദേശ പാസ്‌പോർട്ട് ഉള്ളവരെയും മാത്രമാണ് അനുവദിക്കുന്നത്.

ട്രക്കിം​ഗ് ചെയ്യുന്നവർക്കിടയിൽ പ്രശസ്തമാണ് ലഡാക്കിലെ സ്റ്റോക്ക് കാംഗ്രി, ഹെമിസ് നാഷണൽ പാർക്ക്. എന്നാൽ വിനോദസഞ്ചാരികൾക്ക് ഇത് നിരോധിച്ചിരിക്കുകയാണ്. 2019-ൽ, ഓൾ ലഡാക്ക് ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, ഇവിടെ ട്രക്കിം​ഗിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. 2022 വരെയാണിത്. എന്തുകൊണ്ടാണ് വിനോദസഞ്ചാരികളെ ഇവിടെ നിന്ന് വിലക്കുന്നത്? ടൂറിസ്റ്റുകൾ കൂടിയപ്പോൾ ബേസ്‌ക്യാമ്പിന് താഴെയുള്ള ഗ്രാമത്തിലേക്ക് വിതരണം ചെയ്യുന്ന ജലം മലിനപ്പെട്ടു. അതിനാൽ ഭൂമിയും വെള്ളവും ശുചിയാകാൻ വേണ്ടിയാണ് ടൂറിസം നിരോധിച്ചിരിക്കുന്നത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link