Cannes 2022: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വീണ്ടും ദീപികയുടെ മാജിക്..!! ചുവന്ന ഗൗണില്‍ ആരാധകരുടെ മനം കവര്‍ന്ന് താരം
75-ാമത് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ് ആരാധകരെ അമ്പരപ്പിക്കുകയാണ്. ജൂറി അംഗമായ ദീപികയുടെ വേഷങ്ങള്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിയ്ക്കുന്നത്....
ദീപികയുടെ ഓരോ ശൈലിയും ആരാധകരെ ഭ്രാന്ത് പിടിപ്പിക്കുകയാണ്. റെട്രോ ഷർട്ട്-ട്രൗസർ മുതൽ സീക്വിൻ സാരി വരെ ദീപിക പരീക്ഷിച്ചു.
ദീപിക പദുകോൺ (Deepika Padukone) കാന്‍ ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത് സാരിയണിഞ്ഞാണ്. കറുപ്പും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന സാരിയില്‍ താരം അതീവ സുന്ദരിയായി കാണപ്പെട്ടു. തന്‍റെ ലുക്കും സ്റ്റൈലും കൊണ്ട് ദീപിക എല്ലാവരെയും ആകർഷിച്ചു.
കാന്‍ റെഡ് കാര്‍പ്പെറ്റില്‍ ദീപിക പദുകോൺ (Deepika Padukone) ധരിച്ചിരുന്ന സാരി സബ്യസാചിയുടെതാണ്. ഈ മനോഹരമായ സാരിയ്ക്കൊപ്പം ദീപിക അണിഞ്ഞിരുന്ന ആഭരണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബംഗാൾ റോയൽ കളക്ഷനിൽ നിന്നുള്ള ആഭാരങ്ങ ങ്ങളാണ് ദീപിക അണിഞ്ഞിരുന്നത്.
എന്നാല്‍, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തന്‍റെ മാജിക് പുറത്തെടുത്തിരിയ്ക്കുകയാണ് ദീപിക പദുകോണ്‍...!! കഴിഞ്ഞ ദിവസം സരിയണിഞ്ഞ് ആരാധകരുടെ മനം കുളിര്‍പ്പിച്ച താരം ഇത്തവണ തിരഞ്ഞെടുത്തത് ചുവന്ന ഗൗണ്‍ ആണ്. ഗൗണിന്‍റെ നെക്ക്‌ലൈൻ നടിയുടെ ലുക്കിന് ഗ്ലാമർ കൂട്ടുന്നതായിരുന്നു. ഒപ്പം ഡയമണ്ട് ആഭരണങ്ങളും മിനിമൽ മേക്കപ്പും ഉപയോഗിച്ച് ദീപക തന്‍റെ ക്ലാസ്സി ലുക്ക് പൂർത്തിയാക്കി. അർമഗെഡോൺ ടൈമിന്‍റെ പ്രീമയറിലാണ് ദീപിക പദുകോൺ ഈ ഡീപ്‌നെക്ക് റെഡ് ഗൗൺ ധരിച്ചത്.