Cannes 2022: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സാരിയണിഞ്ഞ് ദീപിക പദുകോണ്‍...!! വെള്ള ഗൗണില്‍ മാലാഖയേപ്പോലെ ഉര്‍വശി റൗതേല..! ചിത്രങ്ങള്‍ കാണാം
ദീപിക പദുകോൺ (Deepika Padukone) ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത് സാരിയണിഞ്ഞാണ്. കറുപ്പും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന സാരിയില്‍ താരം അതീവ സുന്ദരിയായി കാണപ്പെട്ടു. തന്‍റെ ലുക്കും സ്റ്റൈലും കൊണ്ട് ദീപിക എല്ലാവരെയും ആകർഷിച്ചു.
കാന്‍ റെഡ് കാര്‍പ്പെറ്റില്‍ ദീപിക പദുകോൺ (Deepika Padukone) ധരിച്ചിരുന്ന സാരി സബ്യസാചിയുടെതാണ്. ഈ മനോഹരമായ സാരിയ്ക്കൊപ്പം ദീപിക അണിഞ്ഞിരുന്ന ആഭരണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബംഗാൾ റോയൽ കളക്ഷനിൽ നിന്നുള്ള ആഭാരങ്ങ ങ്ങളാണ് ദീപിക അണിഞ്ഞിരുന്നത്.
വെള്ള ഗൗണ്‍ അണിഞ്ഞ് മാലാഖയേപ്പോലെയാണ് ഉര്‍വശി റൗതേല (Urvashi Rautela) കാന്‍ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത്. താരം ഇതാദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വെള്ള ഗൗണില്‍ വളരെ ഗ്ലാമറസായി താരം കാണപ്പെട്ടു.
തമന്ന ഭാട്ടിയ (Tamannaah Bhatia) കാന്‍ റെഡ് കാര്‍പ്പെറ്റില്‍ വെള്ളയും കറുപ്പും ചേര്‍ന്ന ബബിള്‍ ഗൗണ്‍ അണിഞ്ഞാണ് എത്തിയത്.
അനുരാഗ് താക്കൂർ, നവാസുദ്ദീൻ സിദ്ദിഖി, ശേഖർ കപൂർ, പ്രസൂൺ ജോഷി എന്നിവരും 2022 ലെ കാൻ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.