Car loan interest rate: 10 ലക്ഷം രൂപയുടെ കാർ ലോണുകൾക്ക് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ ഇങ്ങനെയാണ്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഏഴ് വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് 7.65 ശതമാനം പലിശയാണ്. ഈ വായ്പകൾക്ക് ഇഎംഐ 15,412 രൂപയായിരിക്കും.
ഏഴ് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ കാർ ലോണിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.9 ശതമാനം പലിശയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ, ഇഎംഐ 15,536 രൂപയോളം ആയിരിക്കും.
കാർ ലോൺ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് എച്ച്‌ഡിഎഫ്‌സി ബാങ്ക്. 7.95 ശതമാനമാണ് പലിശ നിരക്ക്. ഇഎംഐ തുക 15,561 രൂപയോളമാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ 7.95 ശതമാനം പലിശ നിരക്കിൽ പുതിയ കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക് എട്ട് ശതമാനം പലിശ നിരക്കിൽ കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക് കാർ ലോണുകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നവരുടെ പട്ടികയിൽ ഐസിഐസിഐ ബാങ്കിന് തൊട്ടുപിന്നിലാണ്. 8.15 ശതമാനമാണ് പലിശ നിരക്ക്. ഏഴ് വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള 10 ലക്ഷം രൂപയുടെ കാർ ലോണിന് 15,661 രൂപയുടെ ഇഎംഐ അടയ്‌ക്കേണ്ടിവരും.