Cashew Nut: സ്ത്രീകൾക്ക് കശുവണ്ടി ആരോഗ്യത്തിന് ഗുണകരമോ? ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
കശുവണ്ടിപ്പരിപ്പ് അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. ഇവയിൽ വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു. ഇവയിൽ വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
കശുവണ്ടിപ്പരിപ്പിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കുകയും ദഹന സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
ഇത് ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
കശുവണ്ടിപ്പരിപ്പിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ വയറുവേദന, മലബന്ധം തുടങ്ങിയ അവസ്ഥകളെ ലഘൂകരിക്കുന്നു.
കശുവണ്ടിപ്പരിപ്പിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)