CBSE Board Exam 2021: പത്ത്, 10+2 വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഒരുക്കാന്‍ CBSEയും രംഗത്ത്... അറിയാം തയ്യാറെടുപ്പുകള്‍
10, 10+2 വിദ്യാര്‍ഥികളുടെ സൗകര്യാർത്ഥം നിരവധി ക്രമീകരണങ്ങളാണ് CBSE നടത്തുന്നത്. പരീക്ഷയ്ക്ക് അധിക ദിവസങ്ങള്‍ ഇനി ശേഷിച്ചിട്ടില്ലാത്തതിനാല്‍ തയ്യാറെടുപ്പുകൾ അതിന്‍റെ ഉച്ചസ്ഥായിയിലാണ്.
ബോർഡ് പരീക്ഷകൾക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ തയ്യാറെടുപ്പുകൾക്കായി CBSC ബോർഡ് ‘ഇ-പരീക്ഷ പോർട്ടൽ’ (e-pareeksha portal) ആരംഭി ച്ചിരിയ്ക്കുകയാണ്.
Innovative Activities ന്‍റെ സഹായത്തോടെ പഠനം കൂടുതല്‍ എളുപ്പമാക്കാന്‍ e-pareeksha portal സഹായകമാണ്
പരീക്ഷ / പ്രാക്റ്റിക്കല്‍ കേന്ദ്രം മാറ്റാനുള്ള ഓപ്ഷൻ, uploading of internal assessment എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ e-pareeksha portalൽ ഉണ്ട്.
സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് 10/12 ക്ലാസിലേക്കുള്ള റോൾ നമ്പർ തിരിച്ചുള്ള പട്ടിക കാണാനും ഈ പോര്‍ട്ട ലിലൂടെ കഴിയും
രാജ്യത്ത് വർദ്ധിച്ചുവരുന്ന COVID-19 കേസുകൾ കണക്കിലെടുത്ത്, ഏതെങ്കിലും വിദ്യാര്‍ഥിയ്ക്ക് Covid-19 സ്ഥിരീകരിച്ചാല്‍ പിന്നീട് practical പരീക്ഷ എഴുതാനുള്ള അവസരവും ഇത്തവണ CBSE ഒരുക്കുന്നുണ്ട്.