Celery Juice: സെലറി ജ്യൂസ് കുടിക്കാം... ചർമ്മത്തിന് ലഭിക്കും നിരവധി ഗുണങ്ങൾ
നാരുകൾ, വിറ്റാമിനുകളായ എ, സി, കെ, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ് സെലറി. കൂടാതെ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രക്തചംക്രമണം വർധിപ്പിക്കാനും ലിപിഡ് മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും.
സെലറിയിൽ എപിജെനിൻ, ല്യൂട്ടോലിൻ, ടാനിൻ, സപ്പോണിൻ, കെംഫെറോൾ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിലെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. ആന്റി ഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു, ഇത് ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
സെലറിയിൽ ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഏജന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് മുഖക്കുരു, ചർമ്മത്തിന്റെ മങ്ങൽ എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്നു.
സെലറിയിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. അവയിൽ ജലത്തിന്റെ അളവ് കൂടുതലാണ്. അതിനാൽ, സ്വാഭാവികമായും ഇത് നിങ്ങളുടെ ശരീരത്തെയും ചർമ്മത്തെയും മികച്ചതായി നിലനിർത്താൻ സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ സെലറി ജ്യൂസ് കുടിക്കരുത്. രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവരും സെലറി ജ്യൂസ് കഴിക്കുന്നത് ഒഴിവാക്കണം.