Skincare Tips: അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനുള്ള വഴികൾ ഇതാ
ഹൈഡ്രേറ്റ് - ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ കോശങ്ങളിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും. അൽപം പുതിന കൂടി ചേർത്ത് വെള്ളം കുടിക്കുന്നതാണ് ഉത്തമം.
സൺസ്ക്രീൻ ഉപയോഗിക്കുക - പുറത്തുപോകുന്നതിന് മുമ്പ് ചർമ്മ സംരക്ഷണത്തിനായി സൺസ്ക്രീൻ തീർച്ചയായും ഉപയോഗിക്കുക. അല്ലെങ്കിൽ അതിന് തുല്യമായ ചർമ്മസംരക്ഷണ രീതി പിന്തുടരുക. ഇത് അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുകയും മലിനീകരണം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.
ദിവസവും സ്‌ക്രബ് ചെയ്യുക - ദിവസവും കുറഞ്ഞത് 10 സെക്കൻഡെങ്കിലും വീട്ടിൽ സ്‌ക്രബ് ചെയ്യുന്നത് മലിനീകരണത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് വേഗത്തിൽ മുക്തി നേടാൻ നിങ്ങളുടെ ചർമ്മത്തെ സഹായിക്കും. വീട്ടിൽ സ്‌ക്രബ് തയ്യാറാക്കാൻ വാൽനട്ട് അല്ലെങ്കിൽ അരി ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ ഒരു സ്‌ക്രബ് തയ്യാറാക്കുന്നതിലൂടെ കെമിക്കൽ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും.
ഫെയ്സ് പായ്ക്കുകൾ ഉപയോഗിക്കുക - സ്‌ക്രബ്ബിംഗിന് ശേഷം, നിങ്ങളുടെ ചർമ്മത്തിലെ സുഷിരങ്ങൾ ചുരുങ്ങാൻ ഫെയ്സ് പായ്ക്ക് ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. പച്ച പപ്പായ ഒരു പായ്ക്കായി ഉപയോഗിക്കാം അല്ലെങ്കിൽ തൈരിൽ കടലമാവ് മാവ് ചേർത്ത് ഉപയോഗിക്കാം. തൈര് ചർമ്മത്തിന് നല്ലതാണ്.
മോയ്സ്ചറൈസ് ചെയ്യുക - മലിനീകരണം നമ്മുടെ ചർമ്മത്തിലെ ഈർപ്പം വലിച്ചെടുക്കുകയും അതിനെ നിർജ്ജലീകരണം ചെയ്യുകയും ചെയ്യുന്നു. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ ദിവസം കിടക്കുന്നതിന് മുൻപ് ചർമ്മം വൃത്തിയായി കഴുകുകയും മോയ്സ്ചറൈസർ ഉപയോഗിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുക മാത്രമല്ല, ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.