Chaitra Amavasya 2023: ചൈത്ര അമാവാസിയ്ക്ക് ഇവ ദാനം ചെയ്യുക, പൂർവ്വികര്‍ അനുഗ്രഹം ചൊരിയും, സമ്പത്തും സന്തോഷവും വര്‍ദ്ധിക്കും..!!
2023 ലെ ചൈത്ര അമാവാസി അഥവാ ഭൗമവതി അമാവാസി നാളെ മാർച്ച് 21 നാണ്. ഈ അമാവാസിയിൽ ചില പ്രത്യേക സാധനങ്ങൾ ദാനം ചെയ്യുന്നത് പൂർവികരുടെ അനുഗ്രഹം നേടാന്‍ സഹായകമാണ്. കൂടാതെ, ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നല്‍കുന്നതോടൊപ്പം ജോലിയിൽ പുരോഗതിയും നൽകും.
ഹിന്ദു കലണ്ടർ പ്രകാരം മാർച്ച് 21 ന് പുലർച്ചെ 1.47 ന് ആരംഭിച്ച് രാത്രി 10.53 ന് ചൈത്ര അമാവാസി അവസാനിക്കും. ചൈത്ര അമാവാസി നാളിൽ പുണ്യനദിയിൽ സ്നാനം ചെയ്യുന്നതും ദാനധർമ്മങ്ങൾ ചെയ്യുന്നതും വലിയ നേട്ടങ്ങൾ നൽകും.
പിതൃദോഷം അകറ്റാൻ അമാവാസി നാളിൽ കറുത്ത എള്ള് ദാനം ചെയ്യുക. ജ്യോതിഷ പ്രകാരം അമാവാസിയിൽ കറുത്ത എള്ള് ദാനം ചെയ്യുന്നത് പിതൃദോഷത്തിൽ നിന്ന് ആശ്വാസം നൽകുന്നു. ഇതോടൊപ്പം ശനിദോഷത്തിനും ആശ്വാസം നൽകുന്നു.
ഭൗമവതി അമാവാസി അല്ലെങ്കില്‍ ചൈത്ര അമാവാസിയില്‍ പാവപ്പെട്ടവർക്ക് വസ്ത്രവും പാലും അരിയും ദാനം ചെയ്യുന്നത് തൊഴിൽ രംഗത്ത് അല്ലെങ്കില്‍ വ്യാപാരത്തിൽ പുരോഗതി കൈവരിക്കാന്‍ സഹായിയ്ക്കുന്നു. കൂടാതെ, ഈ പുണ്യകര്‍മ്മങ്ങള്‍ പുരോഗതിയുടെ പാതയിലെ തടസ്സങ്ങൾ നീക്കുന്നു.
ഈ ചൈത്ര അമാവാസി ചൊവ്വാഴ്ച വരുന്നതിനാൽ ഈ ദിവസം ശർക്കര, നെയ്യ്, ചുവന്ന പയർ, കുങ്കുമം, പവിഴം, ചുവന്ന തുണി, കസ്തൂരി അല്ലെങ്കിൽ ചെമ്പ് പാത്രങ്ങൾ എന്നിവ ദാനം ചെയ്യുന്നത് ഹനുമാന്‍റെ അനുഗ്രഹം നേടാന്‍ സഹായിയ്ക്കും. കൂടാതെ, ജാതകത്തിൽ ചൊവ്വയെ ബലപ്പെടുത്താനും ഈ പ്രവൃത്തികള്‍ സഹായിയ്ക്കും.