Chanakya Niti: കുട്ടികളുടെ സൂപ്പർ ഹീറോ നിങ്ങൾ തന്നെ! മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
മാതാപിതാക്കള്‍ ചെയ്യുന്നതും പറയുന്നതുമായ ഓരോ കാര്യവും കുട്ടികളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് ചാണക്യൻ പറയുന്നു.
മാതാപിതാക്കൾ കുട്ടികളുടെ മുന്നില്‍ വളരെ ചിന്തിച്ച് മാത്രമേ സംസാരിക്കാവൂ. കാരണം അവർ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്.
കുട്ടികളുടെ മുന്നില്‍ വെച്ച് അപമാനകരമായ വാക്കുകളോ അധിക്ഷേപകരമായ വാക്കുകളോ ഉപയോഗിക്കരുത്. ഇത് കുട്ടികളും ശീലമാക്കും. കുട്ടികളെ സംസ്‌കാരമുള്ളവരായി വളര്‍ത്തേണ്ട ബാധ്യത മാതാപിതാക്കളുടെ ചുമതലയാണ്.
കുട്ടികളുടെ മുന്നില്‍ വച്ച് മാതാപിതാക്കള്‍ കള്ളം പറയരുത്. അങ്ങനെ ചെയ്താൽ അവരുടെ മുന്നില്‍ നിങ്ങള്‍ക്കുള്ള ബഹുമാനം കുറയും. അവരും നിങ്ങളോടും കള്ളം പറയാന്‍ തുടങ്ങിയേക്കാം.
കുട്ടികളുടെ മുന്നില്‍ വച്ച് വഴക്കുണ്ടാക്കുകയും മറ്റുള്ളവരുടെ കുറവുകളെക്കുറിച്ച് സംസാരിക്കുകയോ ചെയ്യരുത്. അത് രക്ഷിതാക്കളോടുള്ള കുട്ടിയുടെ ബഹുമാനം നഷ്ടപ്പെടുത്തും. കുട്ടികള്‍ നിങ്ങളെ അപമാനിക്കാനും മോശമായി ചിത്രീകരിക്കാനും തുടങ്ങും.
ചാണക്യന്റെ നയമനുസരിച്ച് രക്ഷിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് കഴിയുന്നത്ര പ്രചോദനം നല്‍കുന്ന കഥകള്‍ പറഞ്ഞുകൊടുക്കുക. സമൂഹത്തിന് മാതൃകകളായ മഹാരഥന്മാരുടെ കഥകള്‍ അവരുടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണം.
കുട്ടികളെ വളരെ സ്‌നേഹത്തോടെ വളര്‍ത്തണം. അഞ്ചുവയസ്സുവരെ അവര്‍ക്ക് എല്ലാ കാര്യങ്ങളും സ്‌നേഹത്തോടെ മനസ്സിലാക്കി കൊടുക്കുക. കുട്ടികള്‍ മനഃപൂര്‍വം തെറ്റ് ചെയ്യുന്നില്ല. കുട്ടികള്‍ നിങ്ങളെ നോക്കിയാണ് പഠിക്കുന്നത്.
കുട്ടികള്‍ മര്യാദയുള്ളവരും സംസ്‌കാരമുള്ളവരുമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് അവരുടെ ഭാഷ മെച്ചപ്പെടുത്തുക എന്നതാണ്. അതിനായി അവരുടെ മുന്നില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ നല്ല ഭാഷ ഉപയോഗിക്കണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)