Chanakya Niti: ചാണക്യനീതി; ഇവരെ വിശ്വസിക്കരുത്! നല്ലവരെ തിരിച്ചറിയാൻ ഇതാ ചില ചാണക്യതന്ത്രങ്ങൾ...

Mon, 04 Nov 2024-9:37 am,

വിശ്വാസത്തില്‍ നിന്നാണ് ഏതൊരു സൗഹൃദവും പ്രണയ ബന്ധവും ആരംഭിക്കുന്നത്. എന്നാല്‍ പലപ്പോഴും ഈ ബന്ധങ്ങളില്‍ ചതികളും ഉണ്ടാകാറുണ്ട്. ഇത്തരം ആളുകളെ നമുക്ക് എങ്ങനെ മനസ്സിലാക്കാം? ഒരു വ്യക്തിയെ വിശ്വസിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണമെന്ന് ചാണക്യന്‍ പറയുന്നു. 

ചാണക്യ നീതി അനുസരിച്ച് ഒരു വ്യക്തിയെ വിശ്വസിക്കുന്നതിനുമുമ്പ് അയാള്‍ക്ക് ത്യാഗബോധം ഉണ്ടോ ഇല്ലയോ എന്നത് പരിശോധിക്കുക. അതായത് മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധനാണോ എന്ന്. കാരണം മറ്റുള്ളവരുടെ സന്തോഷത്തില്‍ ശ്രദ്ധിക്കുന്ന വ്യക്തികളെ നിങ്ങള്‍ക്ക് കണ്ണടച്ച് വിശ്വസിക്കാമെന്ന് ചാണക്യന്‍ അഭിപ്രായപ്പെടുന്നു.

സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരും ചീത്ത പ്രവൃത്തി ചെയ്യുന്നവരും നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ട് അത്യാഗ്രഹമോ നുണയോ പോലുള്ള സ്വഭാവമുള്ളവരെ വിശ്വാസിക്കരുത്. എപ്പോഴും നന്മ ചെയ്യുന്നവരെ മാത്രമേ വിശ്വസിക്കാവൂ എന്ന് ചാണക്യന്‍ പറയുന്നു.

 

മറ്റുള്ളവരുടെ ദുഃഖം മാറ്റാനായി സ്വന്തം സന്തോഷം പോലും ത്യജിക്കാന്‍ തയ്യാറുള്ള വ്യക്തിയെ നിങ്ങള്‍ കണ്ടെത്തിയാല്‍ അവരെ നിങ്ങള്‍ക്ക് വിശ്വസിക്കാമെന്ന് ചാണക്യൻ പറയുന്നു. എല്ലാവരെക്കുറിച്ചും നന്നായി ചിന്തിക്കുന്ന ഒരാള്‍ക്ക് ആരെയും വഞ്ചിക്കാന്‍ കഴിയില്ല. 

 

തെറ്റായ കാര്യങ്ങള്‍ ചെയ്യുകയും തെറ്റായ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്ന ആളുകളില്‍ നിന്ന് അകലം പാലിക്കുക. നല്ല രീതിയില്‍ ജീവിക്കുകയും നല്ല പാതയിലൂടെ പണം സമ്പാദിക്കുന്നവരെയും മാത്രമേ വിശ്വസിക്കാവൂ എന്ന് ചാണക്യന്‍ പറയുന്നു. 

 

ആവശ്യമുള്ളപ്പോള്‍ ഉപകാരപ്പെടുന്നവനാണ് ഒരു ഉത്തമ സുഹൃത്തെന്ന് ചാണക്യന്‍ പറയുന്നു. മോശം സമയത്തും ഒരു ഉത്തമ സുഹൃത്ത് നിങ്ങളെ പിന്തുണയ്ക്കും. എന്നാല്‍, മിത്രമായി പെരുമാറുന്ന ശത്രുവിനോട് നിങ്ങള്‍ അബദ്ധവശാല്‍ പോലും സഹായം തേടരുതെന്ന് ചാണക്യന്‍ പറയുന്നു.

ക്ഷാമകാലത്ത് സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. ഒരു വ്യക്തിക്ക് എന്തെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കില്‍, ആ സമയത്ത് നിങ്ങളെ സഹായിക്കുന്ന ആളുകളെ നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കളായി കണക്കാക്കാമെന്ന് ചാണക്യന്‍ പറയുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link