Chanakya Niti: ജീവിതം തകരാൻ വേറൊന്നും വേണ്ട; ഇവരോട് സങ്കടം പറയുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ....
സങ്കടങ്ങള്‍ പങ്കു വെക്കുമ്പോള്‍ അതിന്റെ ഭാരം കുറയുകയും നമുക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. എന്നാൽ മരണക്കിടക്കയിൽ പോലും ചില ആളുകളോട് നമ്മുടെ വേദനകളോ ദു:ഖങ്ങളോ പങ്ക് വെക്കരുതെന്ന് ചാണക്യൻ പറയുന്നു. അത് അപകടമാണ്.
ഒരു വ്യക്തി വ്യാജമായ സൗഹൃദമാണ് നിങ്ങളുമായി നിലനിര്‍ത്തി പോരുന്നതെന്ന് നിങ്ങള്‍ക്ക് ഉറപ്പായാല്‍ ഒരു കാരണവശാലും നിങ്ങളുടെ സ്വകാര്യ പ്രശ്‌നങ്ങള്‍ അവരുമായി പങ്ക് വെക്കരുത്. അത് അവർ മറ്റൊരാളോട് വെളിപ്പെടുത്താന്‍ സാധ്യതയുണ്ട്.
എന്തിനും ഏതിനും കളിയാക്കുന്ന സ്വഭാവക്കാരുണ്ടെങ്കില്‍ അവരേയും വിശ്വസിക്കരുത്. കാരണം നിങ്ങളുടെ സങ്കടങ്ങൾ പലപ്പോഴും അവര്‍ക്കൊരു കളിതമാശയായിരിക്കും.
പലപ്പോഴും അമിതമായി സംസാരിക്കുന്നവരാണ് നിങ്ങളുടെ സുഹൃത്തെങ്കില്‍ അവരോട് സങ്കടം പറയുമ്പോളും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീടൊരു തലവേദനയാകും.
നിങ്ങളുടെ സുഹൃത്ത് ഒരു അസൂയയുള്ള വ്യക്തിയാണെങ്കില്‍ അവരോടും ഒരിക്കലും നിങ്ങളുടെ സങ്കടം പറയരുത്. നിങ്ങളുടെ സങ്കടങ്ങൾ അവരുടെ ഉള്ളില്‍ സന്തോഷം നിറക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)