Chanakya Niti: ദാമ്പത്യ ജീവിതം പരാജയമാണോ? ഭാര്യയും ഭര്‍ത്താവും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!
ചാണക്യ നീതി പ്രകാരം ഭാര്യാഭര്‍തൃ ബന്ധത്തിൽ ഏറ്റവും പ്രധാനം പരസ്പര സ്നേഹവും ബഹുമാനവുമാണ്. പരസ്പരം വികാരങ്ങളെ ബഹുമാനിക്കുക. ആവശ്യകതകള്‍ മനസ്സിലാക്കുക. എങ്കില്‍ മാത്രമേ ദാമ്പത്യ ബന്ധത്തിന് ശക്തിയുള്ളൂ.
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ് ക്ഷമ. ഭാര്യയും ഭര്‍ത്താവും എല്ലാ ഘട്ടത്തിലും ക്ഷമ പാലിക്കണം. പ്രശ്‌നങ്ങളെ ക്ഷമയോടെ പരിഹരിക്കാന്‍ ശ്രമിക്കണം. എങ്കിൽ മാത്രമേ ജീവിതത്തിൽ മുന്നേറാൻ സാധിക്കൂ.
രഹസ്യം രഹസ്യമായി സൂക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങള്‍ മൂന്നാമതൊരാളുമായി പങ്കുവയ്ക്കാന്‍ പാടില്ലെന്ന് ചാണക്യ നീതിയിൽ പറയുന്നു. മൂന്നാമന്റെ ചെവിയില്‍ എത്തുന്ന രഹസ്യങ്ങൾ നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും.
ഈഗോയ്ക്ക് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇടം കൊടുക്കരുത്. ഇരുവരും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കുകയാണെങ്കില്‍, ദാമ്പത്യ ജീവിതം സുഗമമായി തുടരും. മത്സരിക്കാതെ, ഏത് ജോലിയും പങ്കാളിത്തത്തോടെ ചെയ്യേണ്ടതാണെന്ന് ചാണക്യന്‍ പറയുന്നു.
വിശ്വാസമാണ് എല്ലാ ബന്ധങ്ങളുടെയും അടിത്തറ. പങ്കാളികള്‍ക്കിടയില്‍ സംശയമുണ്ടെങ്കില്‍, ആ ബന്ധം തകരാന്‍ അധികനാള്‍ വേണ്ടിവരില്ല. പങ്കാളിയുമായി സത്യസന്ധമായി ബന്ധം പുലര്‍ത്തുന്ന വ്യക്തികളുടെ ബന്ധം ഒരിക്കലും തകരില്ല.
ഒരു വ്യക്തി തന്റെ ഭാര്യയെ സുരക്ഷിതയാക്കുന്നുവെങ്കില്‍ അവരുടെ ജീവിതം വളരെ നല്ലതായിരിക്കും. കാരണം, ഒരു ഭാര്യ എപ്പോഴും തന്റെ ഭര്‍ത്താവില്‍ ഒരു പിതാവിന്റെ പ്രതിച്ഛായ കാണുന്നു. അത് അവള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് അവള്‍ വിശ്വസിക്കുന്നു.
പരസ്പരം ഒരിക്കലും കള്ളം പറയരുത്. പകരം എല്ലാ വിഷയങ്ങളും പരസ്പരം സംസാരിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുക. കള്ളത്തരം കാണിക്കുന്ന ശീലം ദാമ്പത്യ ജീവിതത്തിൽ വിള്ളലുണ്ടാക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)