Chanakya Niti: ചാണക്യ നീതി; മടിക്കേണ്ട, ഈ പക്ഷികളിൽ നിന്നും പഠിക്കാനുണ്ട് ഒട്ടേറെ...
ഒരു വ്യക്തി തന്റെ ജീവിതത്തിൽ പിന്തുടരേണ്ട ചില കാര്യങ്ങൾ ചാണക്യൻ തന്റെ നീതി ശാസ്ത്രത്തിൽ പറയുന്നുണ്ട്.
ജീവിതത്തിൽ വിജയം കൈവരിക്കാൻ ചില പക്ഷികളും നമ്മെ സഹായിക്കും. ഒരു ചെറിയ ഉറുമ്പിന് പോലും ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിലേക്കായി ചില പാഠങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ചാണക്യനീതിയില്‍ പറയുന്നു.
ഈ പക്ഷികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിങ്ങള്‍ ജീവിച്ചാല്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. വിജയത്തിന്റെ പാതയില്‍ സഹായകരമായ അത്തരം ഗുണങ്ങള്‍ ഇതാ.
ഒരു വ്യക്തിക്ക് വിജയം കൈവരിക്കാന്‍ ഏറ്റവും ഉപയോഗപ്രദമായത് കൊക്കിന്റെ ഗുണങ്ങളാണെന്നാണ്. കൊക്ക് ഇര പിടിക്കാന്‍ അതിന്റെ എല്ലാ ഇന്ദ്രിയങ്ങളെയും നന്നായി നിയന്ത്രിക്കുന്നു. അതുപോലെ നിങ്ങളും പൂർണശ്രദ്ധ നിങ്ങളുടെ ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകരിക്കുക. നിങ്ങള്‍ നിങ്ങളുടെ ജോലി ഏകാഗ്രതയോടെ ചെയ്താല്‍, നിങ്ങള്‍ തീര്‍ച്ചയായും വിജയം കൈവരിക്കും.
കാക്ക എല്ലായ്പ്പോഴും ജാഗ്രതയോടെ ഇരിക്കുന്നതുപോലെ ഒരു മനുഷ്യനും എപ്പോഴും ജാഗ്രത പാലിക്കണം. കാക്ക മടിക്കാതെയും ഭയപ്പെടാതെയും പൂര്‍ണ്ണ ഇച്ഛാശക്തിയോടെ അതിന്റെ ഭക്ഷണത്തിനായി നിരന്തരമായ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു.
സൂര്യോദയത്തിന് മുമ്പ് എഴുന്നേല്‍ക്കുന്നതിന്റെ ഗുണം കോഴിയില്‍ നിന്ന് പഠിക്കണം. കോഴി ഭക്ഷണം പങ്കിട്ട് കഴിക്കുകയും എതിരാളികളുമായി മത്സരിക്കുകയും ചെയ്യുന്നു. അതുപോലെ സ്വന്തം അവകാശങ്ങള്‍ക്കായി പിന്നോട്ട് പോകാതെ ധൈര്യത്തോടെ പോരാടണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)