Chanakya Niti: ഈ 8 കാര്യങ്ങൾ ജീവിതത്തിന്റെ ഭാ​ഗമാക്കൂ, വരാനിരിക്കുന്ന പ്രശ്നങ്ങളെ മുൻകൂട്ടി തടയാം!

Tue, 28 Jan 2025-9:20 am,
അത്യാഗ്രഹം

ഒരു മനുഷ്യന് ജീവിതത്തിൽ അത്യാഗ്രഹം പാടില്ലെന്ന് ചാണക്യന്‍ പറയുന്നു. അത്യാഗ്രഹി ഒരിക്കലും സംതൃപ്തനായിരിക്കില്ല. അവന്‍ ജീവിതത്തിലുടനീളം അസ്വസ്ഥനായി തുടരുന്നുവെന്ന് ചാണക്യ നീതിയിൽ ഓർമിപ്പിക്കുന്നു. 

അഹന്ത

അഹന്തയാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രു. അത്തരക്കാർക്ക് ഒരിടത്തും ബഹുമാനം ലഭിക്കില്ല. അടുപ്പക്കാര്‍ പോലും അകലം പാലിക്കുന്നു. അതിനാല്‍ ഒരു വ്യക്തി അഹന്തയില്‍ നിന്ന് വിട്ടുനില്‍ക്കുക.

ക്ഷമ

ജോലിക്കിടയിലെ തടസ്സങ്ങളോ വിഷമകരമായ സാഹചര്യങ്ങളോ കണ്ട് പതറരുതെന്ന് ചാണക്യന്‍ പറയുന്നു. എപ്പോഴും ക്ഷമ പാലിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം. ഏറ്റവും വിഷമകരമായ സാഹചര്യത്തിലും തളരാതെ പിടിച്ചുനില്‍ക്കുന്നവര്‍ തീര്‍ച്ചയായും ജീവിതത്തില്‍ വിജയം കൈവരിക്കുന്നു.

 

പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മറ്റൊരു മാര്‍ഗം സ്വയം ആരോഗ്യത്തോടെയിരിക്കുക എന്നതാണെന്ന് ചാണക്യൻ പറയുന്നു. ശുചിത്വം പാലിച്ചില്ലെങ്കില്‍ രോഗങ്ങള്‍ നിങ്ങളെ വലയം ചെയ്യും. ശുചിത്വം ശരീരത്തിന് മാത്രമല്ല ഭക്ഷണത്തിലും വേണം. നല്ല ഭക്ഷണം കഴിക്കുക.   

ഏത് ജോലിയായാലും അത് പൂര്‍ണ്ണഹൃദയത്തോടെ ചെയ്യുക. ജോലി ചെയ്യുമ്പോള്‍, എല്ലാ വിധത്തിലും ചിന്തിച്ച് നിങ്ങളുടെ ലക്ഷ്യം മനസ്സിലാക്കുക. നിങ്ങളുടെ ബുദ്ധി ശരിയായി ഉപയോഗിച്ച് തീരുമാനം എടുക്കുക. ചിന്തിക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ കുഴപ്പത്തിലാക്കുമെന്ന് ചാണക്യന്‍ പറയുന്നു.

 

നുണ പറയരുതെന്ന് ചാണക്യൻ ഉപദേശിക്കുന്നു. ഒരു നുണ മറയ്ക്കാന്‍ നിങ്ങള്‍ക്ക് പിന്നീട് പല നുണകളും പറയേണ്ടി വരും. എന്നാൽ ഒരു ദിവസം നിങ്ങളുടെ നുണ തീര്‍ച്ചയായും പിടിക്കപ്പെടും. ഇതുമൂലം, ഒരു വ്യക്തിക്ക് അവന്റെ വിശ്വാസവും ബഹുമാനവുമെല്ലാം നഷ്ടപ്പെടും.  

മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്ന് ചാണക്യന്‍ പറയുന്നു. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ സ്വയം തെറ്റുകള്‍ വരുത്താനുള്ള സാധ്യതരെ കുറവായിരിക്കും.  

ഒരിക്കലും നിങ്ങള്‍ ദേഷ്യപ്പെടാന്‍ പാടില്ല. കോപത്തില്‍ ഒരു വ്യക്തി നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം മറക്കുന്നു. അത് നിങ്ങള്‍ക്ക് പിന്നീട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link