ഉഗ്രൻ ഡിസ്കൗണ്ടിൽ വിലകുറഞ്ഞ സ്വർണം വാങ്ങാൻ സർക്കാർ സ്കീം..!

Wed, 13 Jan 2021-10:48 am,

ഓൺലൈനിലും ഡിജിറ്റൽ മോഡിലും അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഇഷ്യു വിലയിൽ ഗ്രാമിന് 50 രൂപ കിഴിവ് നൽകാൻ ഭാരത് സർക്കാർ റിസർവ് ബാങ്കുമായി (RBI) കൂടിയാലോചിച്ച് തീരുമാനിച്ചിട്ടുണ്ട്.  ഇത്തരം നിക്ഷേപകർക്കുള്ള സ്വർണ്ണ ബോണ്ടുകളുടെ വില ഗ്രാമിന് 5,054 രൂപയാണ്.

സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി (Sovereign Gold Bond) പ്രകാരം നിങ്ങൾക്ക് ഒരു ഗ്രാം സ്വർണത്തിലും നിക്ഷേപിക്കാം. നിങ്ങൾക്ക് ഒരു വർഷത്തിൽ കുറഞ്ഞത് ഒരു ഗ്രാമും പരമാവധി 500 ഗ്രാം സ്വർണ്ണവും ഇവിടെ നിന്നും വാങ്ങാം. മറ്റൊരു പ്രത്യേകത എന്നുപറയുന്നത് സ്വർണ്ണ ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് നികുതി ഇളവും ലഭിക്കും എന്നതാണ്.  Sovereign Gold Bond നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക്, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസ്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) അല്ലെങ്കിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE)എന്നിവിടങ്ങളിൽ നിന്ന് വാങ്ങാം.

സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുന്നത്  വളരെയധികം സുരക്ഷിതമാണ്. അതുപോലെ നിങ്ങൾക്ക് പണം ആവശ്യമുള്ളപ്പോൾ നിങ്ങളുടെ സ്വർണം എളുപ്പത്തിൽ വിൽക്കാനും കഴിയും. വിവിധ സമയങ്ങളിൽ സർക്കാർ സോവറിൻ ഗോൾഡ് ബോണ്ട് (SGB)നൽകുന്നു. എസ്‌ജിബി ഇഷ്യു പുറത്തിറങ്ങുമ്പോഴെല്ലാം നിക്ഷേപകർക്ക് സബ്‌സ്‌ക്രൈബു ചെയ്യാനാകും. നിക്ഷേപകർക്ക് ഒരു ഗ്രാം മുതൽ അതിൽ നിക്ഷേപിക്കാം. അലോട്ട്മെന്റിൽ അവർക്ക് ഗോൾഡ് ബോണ്ട് സർട്ടിഫിക്കറ്റ് നൽകും. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം പ്രകാരം ഒരു നിക്ഷേപകന് ഒരു വർഷത്തിൽ പരമാവധി 400 ഗ്രാം സ്വർണ്ണ ബോണ്ടുകൾ വാങ്ങാം. ഈ സ്കീമിൽ നിക്ഷേപിച്ച് നിങ്ങൾക്ക് നികുതി ലാഭിക്കാം. ക്യാഷ് അടയ്ക്കുന്ന സമയത്ത് നിക്ഷേപകന് സ്വർണ്ണത്തിന്റെ മൂല്യം ലഭിക്കും. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ക്ലോസിംഗ് വിലയിലാണ് ഇതിന്റെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് ബാങ്ക് ബ്രാഞ്ച്, പോസ്റ്റ് ഓഫീസ്, സ്റ്റോക്ക് എക്സ്ചേഞ്ചുകളിലോ നേരിട്ടോ അല്ലെങ്കിൽ അവരുടെ ഏജന്റുമാർ വഴിയോ അപേക്ഷിക്കാം.

2015 നവംബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിലൂടെ ഫിസിക്കൽ ഗോൾഡിന്റെ ആവശ്യം കുറയ്ക്കുന്നതിനും, സാമ്പത്തിക സമ്പാദ്യത്തിൽ സ്വർണം വാങ്ങുന്നതിന് ഉപയോഗിക്കുന്ന ആഭ്യന്തര സമ്പാദ്യം ഉപയോഗിക്കുന്നതിനും. വീട്ടിൽ സ്വർണം വാങ്ങി വയ്ക്കുന്നതിന് പകരം നിങ്ങൾ Sovereign Gold Bond ൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് നികുതിയും ലാഭിക്കാം. സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിന് കീഴിൽ നിക്ഷേപം നടത്തുന്ന ഒരാൾക്ക് ഒരു വർഷത്തിൽ 500 ഗ്രാം വരെ സ്വർണ്ണ ബോണ്ടുകൾ വാങ്ങാം. അതേസമയം മിനിമം നിക്ഷേപം ഒരു ഗ്രാം ആണ്. 

ഏതൊരു വ്യക്തിക്കും അല്ലെങ്കിൽ HUF നും ഒരു ബിസിനസ് വർഷത്തിൽ പരമാവധി 4 കിലോ സ്വർണം വാങ്ങാം. മൊത്തത്തിൽ ബോണ്ടുകൾ വ്യക്തിഗതമായി വാങ്ങുന്നതിനുള്ള പരിധി 4 കിലോയാണ്. ട്രസ്റ്റിനോ ഓർഗനൈസേഷനോ ബോണ്ടുകൾ വാങ്ങുന്നതിനുള്ള പരിധി 20 കിലോയാണ്.  ഈ സ്കീമിന്റെ കാലാവധി 8 വർഷമാണ്. പക്ഷേ നിങ്ങൾക്ക് ബോണ്ടുകൾ വിൽക്കാൻ താൽപ്പര്യമുണ്ടെങ്കിൽ കുറഞ്ഞത് 5 വർഷമെങ്കിലും കാത്തിരിക്കണം. ഈ സ്കീമിൽ നിക്ഷേപിച്ച് കൊണ്ട് നിങ്ങൾക്ക് നികുതി ലാഭിക്കാം. ഈ പദ്ധതി പ്രകാരം നിക്ഷേപത്തിന് 2.5 ശതമാനം പലിശ ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link