Chandra Mangal Yog: അടുത്ത 48 മണിക്കൂർ ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരം! ലക്ഷ്മീദേവി സമ്പത്ത് വർഷിക്കും!!

Fri, 15 Sep 2023-12:26 pm,

കന്നിരാശിയിൽ നിലകൊള്ളുന്ന ചൊവ്വയും ഈ രാശിയിലേയ്ക്ക് പ്രവേശിക്കുന്ന ചന്ദ്രനും  ചേരുമ്പോള്‍  ചന്ദ്രൻ-ചൊവ്വ യോഗം (ചന്ദ്ര മംഗള്‍ യോഗം) രൂപപ്പെടുന്നത്. ഈ യോഗം പല രാശിക്കാര്‍ക്കും പ്രത്യേക നേട്ടങ്ങൾ പ്രദാനം ചെയ്യും. ഈ സമയം വ്യക്തിയുടെ മനോവീര്യം വർദ്ധിക്കുകയും വ്യക്തി ശക്തനാകുകയും ചെയ്യും. വ്യക്തിയുടെ ഏകാഗ്രത വർദ്ധിപ്പിക്കും. ആത്മവിശ്വാസത്തോടെ സധൈര്യം പ്രവര്‍ത്തിക്കും.  ചന്ദ്ര മംഗള്‍ യോഗം എതു രാശിക്കാര്‍ക്കാണ് ശുഭകരം എന്ന് നോക്കാം.  

മേടം രാശി (Aries Zodiac Sign) 

ജ്യോതിഷ പ്രകാരം, മേടം രാശിക്കാർക്ക് ചന്ദ്രന്‍റെയും ചൊവ്വയുടെയും സംയോജനം മൂലം പ്രത്യേക ഫലങ്ങൾ ലഭിക്കാൻ പോകുന്നു. ഈ സമയത്ത് ഈ രാശിക്കാര്‍ തങ്ങളുടെ ശത്രുക്കളുടെ മേൽ വിജയം കൈവരിക്കും. നിയമപരമായ കാര്യങ്ങളിലും വിജയം നേടും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. കുടുംബാംഗങ്ങളുടെ സഹായത്തോടെ ബിസിനസ്സ് ആരംഭിക്കും. അതോടൊപ്പം ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഉണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും, ഇതിന്‍റെ ബലത്തിൽ എല്ലാ മേഖലകളിലും വിജയം കൈവരിക്കും. 

മിഥുനം രാശി (Gemini Zodiac Sign)  

മിഥുനം രാശിക്കാര്‍ക്ക്  ചന്ദ്ര മംഗള്‍ യോഗം ഏറെ  ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക ഈ സമയം ഭൂമി, വാഹനം മുതലായവ വാങ്ങാനുള്ള ഭാഗ്യം ലഭിക്കും.  ഈ രാശിക്കാർക്ക് ബിസിനസ്സിൽ വർദ്ധനവ് ഉണ്ടാകാം. ഇത് മാത്രമല്ല, പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സിലും വിജയം  നേടും. കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള അവസരം ലഭിക്കും.  

കർക്കിടക രാശി ( Cancer Zodiac Sign) 

ഈ രാശിക്കാരായ ആളുകൾക്ക് ചന്ദ്ര മംഗൾ യോഗം  ഗുണം ചെയ്യുമെന്ന് പറയാം. ഈ സമയം ഈ രാശിക്കാര്‍ ഏറെ ആത്മവിശ്വാസം നിറഞ്ഞവരായി കാണപ്പെടും. ഈ രാശിക്കാര്‍ ഈ സമയം പല മേഖലകളിലും വിജയം നേടും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഉന്നത വിജയം ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. ഈ സമയം ഈ രാശിക്കാരെ സംബന്ധി ച്ചിടത്തോളം കരിയറിന്  അനുകൂലമായ സമയമാണ്. അതായത്, ഈ സമയം കര്‍ക്കിടകം രാശിക്കാര്‍ക്ക് പുരോഗതിയുടെ പാതകള്‍ തുറക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്കും ഈ സമയത്ത് വിജയം ലഭിക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)         

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link