Changes From March 2022: LPG വില മുതൽ ബാങ്കിംഗ് നിയമങ്ങൾ വരെ! മാർച്ചിലെ ഈ വലിയ മാറ്റങ്ങൾ നിങ്ങളെ എങ്ങിനെ ബാധിക്കും

Tue, 01 Mar 2022-9:31 pm,

നാണയപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിക്കുന്ന  സാഹചര്യത്തിലാണ് അമൂല്‍  പാലിന്‍റെ വില ലിറ്ററിന് രണ്ട് രൂപ കൂട്ടിയത്. പുതിയ നിരക്ക്  മാർച്ച് 1 മുതൽ നിലവിൽ വന്നു. മാർച്ച് 1 മുതൽ ഈ  വര്‍ദ്ധന  രാജ്യത്തുടനീളം നടപ്പാക്കിയതായി ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) അറിയിച്ചു.

ഫെബ്രുവരി 28 ആയിരുന്നു പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി. സർക്കാർ നൽകിയ ഈ ഇളവ് മാർച്ച് ഒന്നിന്, അവസാനിക്കും. പെൻഷൻ തുടർന്നും ലഭിക്കുന്നതിന്, പെൻഷൻകാർ അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് കൃത്യസമയത്ത് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. 

ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്ക് (IPPB) അതിന്‍റെ ഡിജിറ്റൽ സേവിംഗ്‌സ് അക്കൗണ്ടിന് ക്ലോഷർ ചാർജുകൾ ഈടാക്കാൻ തുടങ്ങി. നിങ്ങൾക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്കിൽ ഒരു സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾ ഈ ചാർജും അടയ്‌ക്കേണ്ടി വരും. ഇതിനായി 150 രൂപയും GSTയും നൽകണം. ഈ പുതിയ നിയമം 2022 മാർച്ച് 5 മുതൽ നടപ്പിലാക്കും. 

എല്ലാ മാസവും ഒന്നാം തീയതിയാണ് രാജ്യത്ത്  LPG സിലിണ്ടറിന്‍റെ  വില പുതുക്കുന്നത്. ഗ്യാസ് സിലിണ്ടറിന്‍റെ വില നേരിട്ട് ബാധിക്കുന്നത് സാധാരണക്കാരെയാണ്. കഴിഞ്ഞ മാസങ്ങളിലെ പോലെ ഇത്തവണയും ഗാർഹിക പാചകവാതക വിലയിൽ മാറ്റമില്ല. എന്നാൽ മാർച്ച് 1 മുതൽ, വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 105 രൂപ വര്‍ദ്ധിച്ചു. 

DBS ബാങ്ക് ഇന്ത്യ ലിമിറ്റഡ് (DBIL), ലക്ഷ്മി വിലാസ് ബാങ്ക് (LVB) എന്നിവയുടെ IFSC കോഡ് മാര്‍ച്ച്‌ 1 മുതല്‍ മാറി.   2022 ഫെബ്രുവരി 28 മുതൽ പഴയ ഐഎഫ്എസ്‌സി കോഡുകൾ മാറ്റി.  DBS ബാങ്ക് ഇന്ത്യ ലിമിറ്റഡ് (DBIL) ലക്ഷ്മി വിലാസ് ബാങ്കുമായി (LVB) ലയിപ്പിച്ചതിന് ശേഷം എല്ലാ ശാഖകളുടെയും IFSC, MICR കോഡുകൾ മാറി. DBIL നൽകുന്ന വിവരങ്ങൾ അനുസരിച്ച്, 2022 മാർച്ച് 1 മുതൽ NEFT/RTGS/IMPS വഴിയുള്ള പണമിടപാടുകൾക്കായി ഉപഭോക്താക്കൾ പുതിയ DBS IFSC കോഡ് ഉപയോഗിക്കേണ്ടതുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link