Solar Eclipse 2024: 500 വർഷത്തിന് ശേഷം സൂര്യഗ്രഹണത്തിൽ ചതുര്‍ഗ്രഹി യോഗം, 4 രാശിക്കരുടെമേല്‍ സമ്പത്ത് വര്‍ഷിക്കപ്പെടും!!

Thu, 04 Apr 2024-5:08 pm,

ചതുര്‍ഗ്രഹി യോഗം

സൂര്യഗ്രഹണ ദിവസം രൂപപ്പെടുന്ന ഈ ചതുർഗ്രഹി യോഗം  12 രാശികളേയും ബാധിക്കും. അതേസമയം, 4 രാശിക്കാർക്ക് ഇത് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.  ഇവരുടെ സമ്പത്തില്‍ വര്‍ദ്ധന ഉണ്ടാകും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ഏപ്രിൽ 8 മുതൽ ഈ 4 രാശിക്കാർക്ക് നല്ല ദിവസങ്ങൾആരംഭിക്കുന്നു എന്ന്പറയാം. ആ ഭാഗ്യരാശികൾ ഏതൊക്കെയാണെന്ന് നോക്കാം. സൂര്യഗ്രഹണം 2024 ഭാഗ്യം പ്രകാശിപ്പിക്കുന്ന രാശിക്കാര്‍ ഇവയാണ്  

 മേടം രാശിയില്‍ സൂര്യഗ്രഹണത്തിന്‍റെ  സ്വാധീനം  (Solar Eclipse impact on Aries Zodiac Sign)

ഈ സൂര്യഗ്രഹണവും ചതുർഗ്രഹി യോഗവും മേടം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ബിസിനസിൽ പ്രത്യേക ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ജോലിയുള്ള ആളുകൾക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനയും പ്രതീക്ഷിക്കാം.  

ഇടവം രാശിയില്‍ സൂര്യഗ്രഹണത്തിന്‍റെ സ്വാധീനം (Solar Eclipse impact on Taurus Zodiac Sign)

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇടവം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാര്‍ പരീക്ഷകളില്‍ വിജയം നേടാം. പുതിയ ജോലികള്‍ തേടുന്നവര്‍ക്ക് അത് ലഭിക്കാന്‍ സാധ്യതയുണ്ട്. വാഹന സുഖം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.   

ചിങ്ങം രാശിയിൽ സൂര്യഗ്രഹണത്തിന്‍റെ സ്വാധീനം (Solar Eclipse impact on Leo Zodiac Sign)

സൂര്യഗ്രഹണത്തിൽ രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ചിങ്ങം രാശിക്കാർക്ക് വളരെ അനുകൂലമായിരിയ്ക്കും. ഈ രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. ചില വലിയ ആഗ്രഹങ്ങളോ ജോലിയോ പൂർത്തീകരിക്കുന്നതിൽ നിങ്ങള്‍ വിജയിക്കും, അത്  സന്തോഷം നല്‍കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. നഷ്‌ടമായ പണം തിരികെ ലഭിക്കും, പുതിയ വീടും വാഹനവും വാങ്ങാൻ സാധ്യതയുണ്ട്. 

ധനു രാശിയിൽ സൂര്യഗ്രഹണത്തിന്‍റെ സ്വാധീനം (Solar Eclipse impact on Sagittarius Zodiac Sign)

 ഈ സൂര്യഗ്രഹണം ധനു രാശിക്കാര്‍ക്ക് ഏറെ മികച്ച ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വേഗത്തിൽ മെച്ചപ്പെടും. ധനസമ്പാദനത്തിന് പുതിയ വഴികൾ രൂപപ്പെടും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ബിസിനസിൽ ലാഭം ഉണ്ടാകും. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. ഭാവിയിൽ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ തീരുമാനങ്ങൾ എടുക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link