Chaturgrahi Yoga 2025: പുതുവർഷത്തിൽ ചതുർഗ്രഹി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!
Budh Shukra Surya Rahu Yuti 2025: വേദ ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശിചിഹ്നം മാറും, ഇത് എല്ലാ രാശിക്കാരേയും ഏതെങ്കിലും തരത്തിൽ ബാധിക്കാറുമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടാറുമുണ്ട്. 2025 ലെ പുതുവർഷത്തിൽ ചില രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും
മാർച്ച് 14 ന് ചതുർഗ്രഹി യോഗം രൂപപ്പെടും. ഇത് 12 രാശിക്കാരുടെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ ബാധിക്കും. ഹോളി ദിനത്തിലെ ചതുർഗ്രഹി യോഗം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
വേദ കലണ്ടർ അനുസരിച്ച് രാഹു മീനത്തിലാണ്. മാർച്ച് 14 ന് സൂര്യനും ഫെബ്രുവരി 27 മുതൽ ബുധനും ജനുവരി 28 മുതൽ ശുക്രനും മീന രാശിയിൽ എത്തും
ഇത്തരമൊരു സാഹചര്യത്തിലാണ് ഫെബ്രുവരി 27 ന് ത്രിഗ്രഹി യോഗവും മാർച്ച് 14 ന് ചതുർഗ്രഹി യോഗവും രൂപീകരിക്കുന്നത്. ഇതിലൂടെ നേട്ടം കൊയ്യുന്ന രാശിക്കാർ ഏതൊക്കെ എന്നറിയാം...
ഇടവം (Taurus): ഇവർക്ക് ചതുർഗ്രഹി യോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം കരിയറിൽ നേട്ടങ്ങൾ, ഭാഗ്യത്തിൻ്റെ പൂർണ പിന്തുണ, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, കിട്ടാനുള്ള പണം തിരികെ ലഭിക്കും. ബഹുമാനം വർധിക്കും, ജോലിയിൽ സ്ഥാനക്കയറ്റവും അഭിനന്ദനവും ലഭിക്കാൻ സാധ്യത.
മീനം (Pisces): ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ചതുർഗ്രഹ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ബൗദ്ധിക ശേഷി വർദ്ധിക്കും, പല മേഖലകളിലും വിജയം, സൂര്യൻ്റെ അനുഗ്രഹത്താൽ ജോലിയിലും ബിസിനസ്സിലും വലിയ വിജയത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യത. കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ഉണ്ടാകും
മിഥുനം (Gemini): ഇവർക്കും ചതുർഗ്രഹി യോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും, ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങളോ വെല്ലുവിളികളോ പരിഹരിക്കും, സമ്മർദ്ദത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും, ജീവിതത്തിൽ സന്തോഷം, ഈ രഹസിയുടെ പത്താം ഭാവത്തിൽ ഈ യോഗത്തിൻ്റെ രൂപീകരണം ഇവർക്ക് സൂര്യൻ, ബുധൻ, ശുക്രൻ, രാഹു എന്നിവരുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് പ്രത്യേക നേട്ടങ്ങൾ ലഭിച്ചേക്കാം. ജോലി കാരണം ധാരാളം യാത്രകൾ ചെയ്യേണ്ടി വന്നേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)