Chaturgrahi yoga in Taurus: 100 വര്‍ഷത്തിന് ശേഷം ചതുര്‍ഗ്രഹി യോഗം! ഈ മൂന്ന് രാശിക്കാര്‍ക്ക് പണം കുമിഞ്ഞുകൂടും

Fri, 31 May 2024-6:33 pm,

ഇടവം രാശിയിൽ നാല് ​ഗ്രഹങ്ങളുടെ അപൂർവമായ സം​ഗമം നടക്കാൻ പോകുകയാണെന്ന് ദേവപഞ്ചാംഗത്തിൽ പറയുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും സമ്പത്തിൻ്റെ ദാതാവായ ശുക്രനും വ്യാഴവും സം​ഗമിക്കുന്നതോടെയാണ് അപൂർവ യോ​ഗം രൂപപ്പെടുന്നത്. 

 

ഈ അപൂർവ സം​ഗമം ചിലരുടെ ജീവിതത്തിലേയ്ക്ക് ഭാ​ഗ്യവും സമ്പത്തുമെല്ലാം കൊണ്ടുവരും. 

 

ഇന്ന് (മെയ് 31) വ്യാഴം ഇടവം രാശിയിൽ പ്രവേശിക്കും. തുടർന്ന് നേട്ടങ്ങൾ മാത്രം തേടിയെത്തുന്ന മൂന്ന് ഭാ​ഗ്യരാശികൾ ആരൊക്കെയാണെന്ന് നോക്കാം.

 

കുംഭം: ചതുർ​ഗ്രഹി യോ​ഗത്തിലൂടെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന രാശികളിൽ ഒന്നാണ് കുംഭം. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ചതുർ​ഗ്രഹി യോഗം സംഭവിക്കാൻ പോകുന്നത്. വാഹനമോ വസ്തുവോ വാങ്ങാൻ സാധ്യതയുണ്ട്. ഉദ്യോ​ഗാർത്ഥികൾക്ക് ആ​ഗ്രഹിച്ച ജോലി ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർധനവ് എന്നിവ ലഭിക്കും. പുതിയ ജോലിയിലേയ്ക്ക് മാറാനും ഈ സമയം വളരെ അനുകൂലമാണ്. വ്യക്തിപരമായി സമൂഹത്തിൽ ബഹുമാനം വർധിക്കും. സ്ഥാനമാനങ്ങൾ തേടിയെത്തും. നിക്ഷേപകർക്കും ബിസിനസുകാർക്കും ലാഭം നേടാൻ സാധിക്കും. 

 

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ചതുർഗ്രഹി യോഗം ഫലം ചെയ്യും. സമ്പത്ത് വർദ്ധിക്കുകയും കുടുംബാംഗങ്ങളിൽ നിന്ന് എല്ലാവിധ പിന്തുണ ലഭിക്കുകയും ചെയ്യും. അവിവാഹിതരായ ആളുകൾക്ക് നല്ല ആലോചനകൾ ലഭിക്കും. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്ക് ലാഭം വർധിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. റിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിതമായി പണം പെരുകും.   

 

കന്നി: കന്നി രാശിക്കാർക്ക് ചതുർഗ്രഹി യോഗം കാരണം വലിയ നേട്ടങ്ങളാണ് സ്വന്തമാകുക. ഈ രാജയോഗം ഇവരുടെ കരിയറിലും ബിസിനസ്സിലും വലിയ ഉയർച്ച സമ്മാനിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ജോലിയുള്ളവരാണെങ്കിൽ അവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ജോലിസ്ഥലത്ത് ജൂനിയർ - സീനിയർ വ്യത്യാസമില്ലാതെ ബഹുമാനം വർധിക്കും. ബിസിനസുകാർക്ക് മികച്ച ലാഭം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link