Chandra Grahan 2023: 12 വർഷത്തിന് ശേഷം ഈ അത്ഭുത യോഗത്തിൽ ചന്ദ്രഗ്രഹണം, ഈ രാശിക്കാർക്ക് 10 ദിവസത്തേക്ക് ബമ്പർ ധനനേട്ടങ്ങൾ

Sat, 29 Apr 2023-2:45 pm,

Lunar Eclipse 2023: ചന്ദ്രഗ്രഹണ സമയത്ത് ചതുർഗ്രഹി യോഗമുണ്ടാകുന്നത് ചില രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തും. ഈ യോഗം ചില രാശിക്കാരുടെ ജീവിതത്തിൽ ധനമഴ പെയ്യിക്കും.  മേയ് 15 ന് സൂര്യൻ ഇടവ രാശിയിൽ പ്രവേശിക്കുന്നതോടെ ചതുർ ഗ്രഹിയോഗം അവസാനിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ 3 രാശിക്കാർക്കും ഗ്രഹണം കഴിഞ്ഞുള്ള 10 ദിവസത്തേക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. അത് എതൊക്കെ രാശിക്കാരാണെന്ന് അറിയാം...

മേടം (Aries):  ജ്യോതിഷ പ്രകാരം ചന്ദ്രഗ്രഹണ സമയത്ത്, ചില രാശിക്കാർക്ക് പ്രത്യേക ശുഭഫലങ്ങൾ ലഭിക്കും. ഗ്രഹണസമയത്ത് മേടരാശിയിൽ ചതുർഗ്രഹിയോഗം രൂപപ്പെടുന്നതുകൊണ്ട് ഈ സമയത്ത് ജോലിയുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ലക്ഷ്യങ്ങൾ നേടുന്നതിന് നിങ്ങൾ ജീവൻ മരണ പോരാട്ടം നടത്തും.   ഈ കാലയളവിൽ ബിസിനസിലും ഇരട്ടി ലാഭമുണ്ടാകും.

ചിങ്ങം (Leo):  ഈ വർഷത്തെ ആദ്യ chandra grah ചിങ്ങം രാശിക്കാർക്ക് അനുകൂലമായ ഫലങ്ങളാണ് നൽകുന്നത്. ഈ കാലയളവിൽ കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.  ഈ സമയം ഇവർക്ക് ധനനേട്ടം ഉണ്ടാകും മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. ചില വലിയ നേട്ടങ്ങൾ ഉണ്ടാകാനും ഇടയാകും.  

ധനു (sagittarius):  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് വരുന്ന മെയ് 5 കഴിഞ്ഞു വരുന്ന 10 ദിവസങ്ങൾ വളരെ ശുഭകരവും ഫലദായകവുമായിരിക്കും. നിങ്ങളുടെ കരിയറിൽ മുന്നോട്ട് പോകാൻ പുതിയ അവസരങ്ങൾ ഉണ്ടാകും. വരുമാന സ്രോതസ്സുകളും വർദ്ധിക്കും. ധനനേട്ടം ഉണ്ടാകും ഒപ്പം ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും.

മീനം (Pisces):  ചതുർഗ്രഹി യോഗത്തിൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഈ രാശിക്കാർക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. കരിയറിന് പുതിയ ദിശാബോധം ഉണ്ടാകും. ഇത് മാത്രമല്ല സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ബന്ധപ്പെടാനുള്ള അവസരവും ഇവർക്ക് ഉണ്ടാകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link