Cherries health benefits: രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും കേമനാണ് ചെറിപ്പഴങ്ങൾ
എല്ലാ ചെറികളിലും ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
പൊട്ടാസ്യം, പോളിഫെനോൾ ആന്റി- ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചെറി, ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ചെറികളിൽ മെലറ്റോണിൻ, ആൻറി-ഇൻഫ്ലമേറ്ററി കെമിക്കൽസ് എന്നിവ ഉൾപ്പെടുന്നു. ഇത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
ചെറികൾ, പ്രത്യേകിച്ച് ചെറി ജ്യൂസും പൊടിയും, കായിക താരങ്ങളെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും വ്യായാമം മൂലമുള്ള വേദനയും പേശികളുടെ തകരാറും കുറയ്ക്കാനും സഹായിക്കുന്നു.
നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് ചെറിപ്പഴങ്ങൾ.